മലയാള സിനിമയിലെ ജനപ്രയ നായകൻ ദിലീപ് ഇപ്പോൾ തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ പ്രൊമോഷന്റെ തിരക്കിലാണ്. ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയി ഡിസംബർ മുപ്പത്തിയൊന്നിന് എത്തുന്ന ഈ ചിത്രം നാദിർഷ ആണ് സംവിധാനം ചെയ്തത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലെ കേശു എന്നാണ് സൂചന. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയൊക്കെ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മാത്രമല്ല, ഇതിലെ ദിലീപിന്റെ ഗെറ്റപ്പും വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ ഓൺലൂകേർസ് മീഡിയയുമായി നടന്ന അഭിമുഖത്തിൽ ദിലീപ് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ പടർന്ന ഒരു വാർത്ത ആയിരുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്ന ചിത്രത്തിലൂടെ ദിലീപ് സംവിധായകന്റെ വേഷം അണിയുകയാണ് എന്ന്.
പ്രശസ്ത നടനും പ്രൊഡക്ഷൻ കോൺട്രോളറുമായ നന്ദു പൊതുവാൾ ആണ് ഈ ചിത്രം രചിക്കുന്നത് എന്നും വാർത്തകൾ വന്നിരുന്നു. അതിന്റെ സത്യാവസ്ഥ ആണ് ദിലീപ് പറയുന്നത്. അങ്ങനെയൊരു വാർത്ത താനും കേട്ടു എന്നും, പക്ഷെ അതിൽ സത്യമില്ല എന്നും ദിലീപ് പറയുന്നു. ഇപ്പോൾ അഭിനയത്തിൽ തന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോകാൻ ആണ് താല്പര്യം എന്നും കൂടെയുള്ള എല്ലാവരും സംവിധായകർ ആയതു കൊണ്ട് തന്നെ അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആണ് താല്പര്യം എന്നും ദിലീപ് പറയുന്നു. സംവിധായകൻ കമലിന്റെ സഹായി ആയാണ് ദിലീപ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. വിഷ്ണുലോകം എന്ന മോഹൻലാൽ ചിത്രത്തിലാണ് ദിലീപ് ആദ്യമായി ജോലി ചെയ്തത്. ലാലേട്ടന്റെ മുഖത്തിന് മുന്നിൽ ക്ലാപ് അടിച്ചു കൊണ്ടാണ് താൻ സിനിമാ ജീവിതം ആരംഭിച്ചത് എന്നും, അന്ന് മുതൽ ഉള്ള സ്നേഹവും സൗഹൃദവുമാണ് ലാലേട്ടനുമായി ഉള്ളതെന്നും ദിലീപ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.