ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നീതി എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീതി. ഈ ചിത്രത്തിൽ ദിലീപ് ഒരു വക്കീൽ ആയാണ് അഭിനയിക്കുന്നത് എന്നും, വിക്കനായ ഒരു വക്കീലാണ് ദിലീപെന്നും റിപ്പോർട്ടുകൾ ഉണ്ട്. ബോളിവുഡ് ഭീമന്മാർ ആയ വയാകോം 18 മോഷൻ പിക്ചർസ് ന്റെ മലയാള സിനിമയിലെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് ഈ ചിത്രം എന്നതും നീതിയുടെ പ്രത്യേകതയാണ്. പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ യു ടി വി മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ ഗ്രാൻഡ് മാസ്റ്ററിലൂടെയും , റോക്ക് ലൈൻ പിക്ചർസ് മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ വില്ലനിലൂടെയും ആയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ വലിയൊരു നിർമ്മാണ കമ്പനി കൂടി മലയാളത്തിൽ എത്തുകയാണ്. നീതി എന്ന ഈ ചിത്രത്തിൽ ദിലീപിന് രണ്ടു നായികമാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമത മോഹൻദാസും , പ്രിയ ആനന്ദും ആയിരിക്കും ആ നായികമാർ. പൃഥ്വിരാജ് സുകുമാരനൊപ്പം എസ്രാ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് പിന്നീട് നിവിൻ പോളിയുടെ നായിക ആയി കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലും അഭിനയിച്ചു. നീതി എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാഹുൽ രാജ് ആണ്. അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിനാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് ഇതിനു രചനയും നിർവഹിച്ചിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.