ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഒരു കോമഡി ത്രില്ലെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോൾ ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത വർഷം ഫെബ്രുവരി 21 നു ആണ് ഇപ്പോൾ ഈ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്റെ നിർമ്മാണ -വിതരണ ബാനർ ആയ ആർ ഡി ഇല്ല്യൂമിനേഷൻ ആയിരിക്കും. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് കഴിഞ്ഞ ഒക്ടോബറിൽ ദിലീപിന്റെ ജന്മദിനത്തിൽ ആണ്.
ഇതിന്റെ ആദ്യ ടീസർ എത്താൻ പോകുന്നത് വരുന്ന ക്രിസ്മസ് ദിനത്തിൽ ആണ്. വിക്കുള്ള ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. പ്രിയ ആനന്ദും മമത മോഹൻദാസും ആണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നത് എന്നാണ് സൂചനകൾ പറയുന്നത്. ബാഹുബലിയിൽ കാലകേയൻ ആയി അഭിനയിച്ച പ്രഭാകർ ഈ ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ ആയി എത്തുന്ന ചിത്രമാണ് ഇത്. മോഹൻലാൽ നായകനായ വില്ലൻ ആണ് ബി ഉണ്ണികൃഷ്ണന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.