രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് അരുൺ ഗോപി. ദിലീപ് നായകനായി എത്തിയ ഈ ചിത്രം രചിച്ചത്, അന്തരിച്ചു പോയ രചയിതാവും സംവിധായകനുമായ സച്ചിയാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയത്. അതിനു ശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രമാണ് അരുൺ ഗോപി ഒരുക്കിയത്. ഇപ്പോഴിതാ, തന്റെ മൂന്നാം ചിത്രത്തിന് വേണ്ടി അദ്ദേഹം വീണ്ടും ദിലീപുമായി ഒന്നിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും, ഈ ചിത്രം ഉണ്ടാകും എന്നുള്ള റിപ്പോർട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉദയ കൃഷ്ണയാണ് ഈ ദിലീപ് ചിത്രം രചിക്കുന്നത് എന്നാണ് സൂചന. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം ഒട്ടേറേ ദിലീപ് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് എങ്കിലും, ഉദയ കൃഷ്ണ ഒറ്റയ്ക്ക് രചിക്കുന്ന ആദ്യത്തെ ദിലീപ് ചിത്രമാകും ഈ അരുൺ ഗോപി പ്രൊജക്റ്റ്.
ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും ഇതൊരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും ഉദയ കൃഷ്ണ ഒറ്റിറ്റി പ്ളേ എന്ന ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു എന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. റാഫി ഒരുക്കിയ വോയിസ് ഓഫ് സത്യനാഥൻ ആണ് ഇനി റിലീസ് ചെയ്യാനുള്ള ദിലീപ് ചിത്രം. ഇത് കൂടാതെ പാതി ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രവും ദിലീപിന് പൂർത്തിയാക്കാൻ ഉണ്ട്. വിയാൻ വിഷ്ണു ഒരുക്കാൻ പോകുന്ന സൂപ്പർ ഹീറോ ചിത്രമായ പറക്കും പപ്പനും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രമാണ്. ഉദയ കൃഷ്ണ രചിച്ച രണ്ടു മോഹൻലാൽ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഒന്ന് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ടും മറ്റൊന്ന് വൈശാഖ് ഒരുക്കിയ മോൺസ്റ്റർ എന്ന ചിത്രവുമാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
This website uses cookies.