ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ രഞ്ജിത്തും നടൻ ദിലീപും ഒരു വേദി പങ്കിട്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. നടിയെ ആക്രമിച്ച കേസ് ഇപ്പോഴും കോടതിയിൽ നിൽക്കുന്ന സാഹചര്യത്തിൽ, തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നടിയെ തന്നെ പ്രത്യേക അതിഥി ആയി ക്ഷണിച്ച രഞ്ജിത് അവിടെ നടത്തിയ പരാമർശങ്ങളുടെ സാഹചര്യത്തിലാണ് ഇപ്പോൾ ദിലീപുമായി അദ്ദേഹം വേദി പങ്കിട്ടതു ശ്രദ്ധ നേടുന്നത്. തീയേറ്റർ സംഘടനയായ ഫിയോക്കിന്റെ ബൈലോ തിരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വാർഷിക യോഗത്തിലാണ് ഇരുവരും പങ്കെടുത്തത്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി അവരോധിക്കപെട്ട രഞ്ജിത്തിനെ അനുമോദിക്കുന്ന ചടങ്ങു കൂടി അവിടെ നടന്നു. ആ ചടങ്ങിൽ സംസാരിച്ച ദിലീപ്, രഞ്ജിത്തിനെ പുകഴ്ത്തി സംസാരിച്ചതും വാർത്തയാവുന്നുണ്ട്. ഫിയോകിന്റെ ആജീവനാന്ത ചെയർമാൻ ആണ് ദിലീപ്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാൻ ഏറ്റവും യോഗ്യനായ വ്യക്തിയും കെൽപ്പുള്ള വ്യക്തിയുമാണ് രഞ്ജിത് എന്ന് ദിലീപ് പറയുന്നു.
എന്നാൽ ഇപ്പോൾ ഈ വാർഷിക യോഗം കൂടിയിരിക്കുന്നത്, ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകൾ എടുത്തു കളഞ്ഞു ദിലീപ്, വൈസ് ചെയർമാൻ ആയ ആന്റണി പെരുമ്പാവൂർ എന്നിവരെ ആ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ കൂടിയാണ് എന്നതാണ് കൗതുകരമായ കാര്യം. ആന്റണി പെരുമ്പാവൂർ നേരത്തെ തന്നെ തന്റെ രാജി കത്ത് നൽകുകയും, ഇപ്പോൾ ഈ മീറ്റിങ്ങിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയുമാണ്. സംഘടനയുടെ രീതികളോട് പൊരുത്തപ്പെട്ടു പോകാൻ സാധിക്കുന്നില്ല എന്നാണു ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. ദിലീപിനെതിരെ കേരളാ സർക്കാർ തന്നെ കോടതിൽ നിൽക്കുമ്പോൾ, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടത് അടുത്ത വിവാദമായി മാറുമോ എന്ന് ഉറ്റു നോക്കുകയാണ് ഇപ്പോൾ പ്രേക്ഷക സമൂഹം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.