[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അനിയത്തി പ്രാവ് ചെയ്യേണ്ടിയിരുന്നത് താൻ; വെളിപ്പെടുത്തി പ്രശസ്ത നടൻ

ഏതാനും ദിവസങ്ങൾക്കു മുൻപാണ് മലയാളത്തിലെ ക്ലാസിക് റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായ അനിയത്തിപ്രാവിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചത്. ഫാസിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ ആണ് കുഞ്ചാക്കോ ബോബൻ നായകനായി അരങ്ങേറ്റം കുറിച്ചത്. ശാലിനി നായികാ വേഷം ചെയ്ത ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഇതിലെ നായക വേഷം താൻ ചെയ്യേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നടൻ കൃഷ്ണ. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടൻ ആണ് കൃഷ്ണ. എന്നാൽ അതിനു ശേഷം ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് വേഷങ്ങൾ തനിക്കു ലഭിച്ചില്ല എന്നും അദ്ദേഹം പറയുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പകരം തന്നെയായിരുന്നു ആദ്യം തെരഞ്ഞെടുത്തിരുന്നതെന്നും, ഇപ്പോൾ അദ്ദേഹം സിനിമയില്‍ വന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നി എന്നും കൃഷ്ണ പറയുന്നു.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ ഈ കാര്യം തുറന്നു പറഞ്ഞത്. താനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് വരുന്നത് എന്നും, അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെകിലും നിര്‍ഭാഗ്യവശാല്‍ തനിക്കു ആ പടം നഷ്ടപ്പെട്ടു എന്നും കൃഷ്ണ പറയുന്നു. താനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഇപ്പോൾ സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളായിരുന്നു എന്നും പറഞ്ഞ കൃഷ്ണ, സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ് എന്നും കൂട്ടിച്ചേർത്തു. നമ്മൾ ഒരുപാടു ആഗ്രഹിച്ചിട്ട് കാര്യമില്ല എന്നും, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ് സിനിമ എന്നും അദ്ദേഹം പറയുന്നു. അനിയത്തിപ്രാവില്‍ തന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു എന്നും, ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കേറി പോയത് എന്നും കൃഷ്ണ വെളിപ്പെടുത്തി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.