ജനപ്രിയ നായകന് ദിലീപ് വീണ്ടും വാര്ത്തകളില് നിറഞ്ഞു നില്ക്കുകയാണ്. നടിയെ ആക്രമിച്ച വിഷയത്തില് ദിലീപിന് പങ്കുണ്ടെന്ന രീതിയില് പള്സര് സുനിയുടെ കത്ത് പുറത്ത് വന്നതോടെ ദിലീപിനെതിരെ മാധ്യമങ്ങളും തിരിഞ്ഞു. സത്യമെന്തെന്ന് തെളിയും മുന്പേ ദിലീപ് കുറ്റവാളിയെന്ന രീതിയില് സോഷ്യല് മീഡിയ ആക്രമണങ്ങളും വന്നു.
ദിലീപിനെ കേസില് കുടുക്കാന് വേണ്ടി മലയാളത്തിലെ പ്രമുഖ താരങ്ങളും നിര്മ്മാതാക്കളും പള്സര് സുനിയ്ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ പേര് പറയാതിരിക്കാന് ചോദിക്കുന്ന പണം നല്കണം എന്നും പറഞ്ഞ് പള്സര് സുനിയുടെ സുഹൃത്ത് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്ഷ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഒടുവില് നടിയെ ആക്രമിച്ച വിഷയത്തില് പ്രതികരണവുമായി ദിലീപ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഞാന് ഒരാളെയും ഒതുക്കാന് ശ്രമിച്ചിട്ടില്ല. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്. ആക്രമിക്കപ്പെട്ടത് തന്റെ സഹപ്രവര്ത്തകയാണ്. തനിക്ക് ആരോടും ശത്രുതയില്ല, പിന്നെ എന്തിനാണ് തന്നെ ഇങ്ങനെ ടാര്ഗറ്റ് ചെയ്യുന്നു? ദിലീപ് ചോദിക്കുന്നു.
സോഷ്യല് മീഡിയകള് വഴി തനിക്കെതിരെ ഒട്ടേറെ അപവാദ പ്രചാരണങ്ങള് നടക്കുന്നുണ്ടെന്ന് ദിലീപ് കൂട്ടിച്ചേര്ത്തു. തന്റെ പേരില് വരുന്ന വാര്ത്തകള് എല്ലാം വ്യാജമാണ്. തന്റെ ഭാര്യ കാവ്യ മാധവന് ഗര്ഭിണിയാണെന്നത് താന് അറിഞ്ഞത് പോലും സോഷ്യല് മീഡിയയില് നിന്നുമാണെന്നും ദിലീപ് പ്രതികരിച്ചു.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.