രണ്ടു ദിവസം മുൻപാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നത്. മികച്ച പ്രതികരണം നേടുന്ന ഈ ട്രൈലെർ മലയാളത്തിലെ വലിയ താരങ്ങൾ എല്ലാവരും തന്നെ പങ്കു വെച്ചിരുന്നു.ദുൽഖർ സൽമാന്റെ മാസ്സ് ഡയലോഗുകളാൽ സമ്പന്നമാണ് ഈ ട്രൈലെർ. കുറുപ്പ് എന്ന ക്രിമിനലിനെ പ്രകീർത്തിക്കുന്ന തരത്തിലാണ് ഈ ട്രൈലെർ എന്ന് ചിലർ വിമർശിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് ചിത്രം പൂർണ്ണമായും കാണുന്നത് വരെ കാത്തിരിക്കാൻ ആണ്. ഏതായാലും കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയ പ്രതീക്ഷ ഉണ്ടാക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ട്രൈലെർ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും പങ്കു വെച്ചിരുന്നു. എല്ലാവിധ ആശംസകളും നൽകുന്നു എന്ന് എടുത്തു പറഞ്ഞു കൊണ്ട്, ദുൽഖർ സൽമാനെ മോനെ എന്നും വിളിച്ചു കൊണ്ടാണ് മോഹൻലാൽ ഈ ട്രൈലെർ ഷെയർ ചെയ്തത്. മോഹൻലാൽ പ്രകടിപ്പിച്ച ആ സ്നേഹം ആരാധകർക്കിടയിൽ ഏറെ വൈറലാകുകയും ചെയ്തു.
എന്നാൽ അതോനോടൊപ്പം മോഹൻലാൽ ഷെയർ ചെയ്ത ആ ട്രൈലെർ പോസ്റ്റിനു താഴെ വന്ന രസകരമായ കമന്റുകളും ശ്രദ്ധ നേടുകയാണ്. ആ ട്രെയിലറിലെ കുറുപ്പ് എന്ന ദുൽഖർ കഥാപാത്രം പറയുന്ന ഒരു ഡയലോഗ്, നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോവില്ല എന്നാണ്. ആ സംഭാഷണത്തെ പ്രേക്ഷകർ ദൃശ്യം എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടി പറയുന്ന സംഭാഷണവുമായി ആണ് ബന്ധപ്പെടുത്തുന്നത്. ജോർജുകുട്ടി തന്റെ കുടുംബത്തോട് പറയുന്നത്, ഞാൻ ജയിലിൽ പോയാലും നിങ്ങളെ വിടില്ല എന്നാണ്. തിന്മയുടെ പ്രതീകമായ കുറുപ്പും നല്ലൊരു ഗൃഹനാഥനായ ജോര്ജുകുട്ടിയും ഒരു ക്രൈം ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ ആണ് അതിലൂടെ പുറത്തു പറയുന്നത്. ഏതായാലും ഇത്തരം കമന്റുകൾ കൊണ്ട് സമ്പന്നമാണ് ആ പോസ്റ്റ് എന്ന് പറയാം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് നിർമ്മിച്ചതും ദുൽഖർ ആണ്. നവംബർ 12 നു ആണ് ഈ ചിത്രം പുറത്തു വരിക.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.