ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സച്ചിൻ. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് നായർ ആണ്. വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ഹാരിഷ് കണാരൻ, അപ്പാനി ശരത് എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷക ശ്രദ്ധ നേടി അഞ്ചു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
മനു മൻജിത് ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും അന്നാ രാജനും കൂടിയുള്ള ഒരു പ്രണയ ഗാനം ആയാണ് കാറ്റിൽ പൂങ്കാറ്റിൽ എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ എസ് എൽ പുരം ജയസൂര്യ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു നീൽ ഡി കുന്ന ആണ്. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയുടെ സെറ്റിൽ വെച്ച് നിവിൻ പോളി ആണ് നിർവഹിച്ചത്. നിവിൻ പോളിയും നയൻ താരയും ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.