സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികളുടെ ഏറ്റവും പ്രീയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. നടനും രചയിതാവും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ഒരു പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട് എന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തിയില്ല. മനസ്സിലുള്ളതെല്ലാം വളരെ സരസമായ ശൈലിയിൽ തുറന്ന് പറയുന്നതാണ് ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളെ ഏറെ രസകരമാകുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വീക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ ഫുട്ബാൾ ലോകകപ്പിനെ കുറിച്ച് സംസാരിച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വീക്കത്തിലെ ധ്യാനിന്റെ സഹതാരമായിരുന്ന ഡെയ്‌ൻ ഡേവിസും ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരൻ ആരാണെന്നു ചോദിച്ചാൽ മെസ്സി എന്ന് പറയുമെങ്കിലും താൻ ഒരു ക്രിസ്റ്റിയാനൊ റൊണാൾഡോ ഫാൻ ആണെന്നും, എന്നാൽ പണ്ട് മുതലേ തന്റെ ഏറ്റവും പ്രീയപ്പെട്ട ടീം ബ്രസീൽ ആണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ഡൈൻ ഡേവിസ് പറയുന്നത് തന്റെ പ്രീയപ്പെട്ട ടീം ബ്രസീൽ ആണെങ്കിലും, മെസ്സിയോടുള്ള ഇഷ്ടം കാരണം, അദ്ദേഹത്തിന്റെ അവസാന ലോകക്കപ്പ് ആവാൻ സാധ്യത ഉള്ളത് കൊണ്ട് ഈ വട്ടം അർജന്റീന കപ്പ് നേടട്ടെ എന്നാണ്. അതിന് ധ്യാൻ ശ്രീനിവാസൻ നൽകുന്ന രസകരമായ മറുപടിയാണ് വൈറലാവുന്നത്. എങ്കിൽ ഫൈനൽ ബ്രസീൽ ജയിച്ചോട്ടെ എന്നും, എന്നിട്ട് കപ്പ് മെസ്സിക്ക് വേണ്ടി അർജന്റീനക്ക് കൊടുത്തോട്ടെ എന്നുമാണ്. ഏതായാലും ധ്യാൻ ശ്രീനിവാസന്റെ ഈ രസകരമായ ഫുടബോൾ അനാലിസിസ് ആരാധകർ ആഘോഷിക്കുകയാണ്. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസന്റെ വീക്കം, ഡിസംബർ ഒൻപതിനാണ് റിലീസ് ചെയ്യുക.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.