ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്ത ചിത്രമായ സച്ചിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് സച്ചിൻ പറയുന്നത്, ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ശ്രീനിവാസനെ കൂടാതെ അജു വർഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ആദ്യ മോഷൻ പോസ്റ്റർ എന്നനിലക്ക് യുവാക്കൾക്കുള്ള പ്രതീക്ഷകളെല്ലാം പരിഗണിച്ച് തന്നെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. സച്ചിൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. സച്ചിൻ ആരാധകനായ പിതാവ് ആ പേര് മകന് നൽകുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്.
മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിൻ. എസ്. എൽ പുരം ജയസൂര്യയാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അന്ന രാജനും അപ്പാനി ശരത്തും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് എത്തുന്ന ചിത്രമാണ് സച്ചിൻ. അഞ്ജലി എന്ന നായിക കഥാപാത്രമായാണ് അന്ന രാജൻ ചിത്രത്തിൽ എത്തുന്നത്. യുവ ഛായാഗ്രഹകൻ മാരിൽ ശ്രദ്ധേയനായ നീൽ ഡി കുഞ്ഞയാണ് സച്ചിന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ജൂഡ് ആഗ്നേൽ, ജൂബി നൈനാൻ എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു. E4 entertainment ചിത്രം വിതരണത്തിന് എത്തിക്കും.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.