പ്രശസ്ത നടൻ ശ്രീനിവാസന്റെ ഇളയ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനുമായ ധ്യാൻ ശ്രീനിവാസനും താൻ അച്ഛനെയും ചേട്ടനെയും പോലെ ഒരു ഓൾറൗണ്ടർ ആണെന്ന് തെളിയിച്ച ആളാണ്. ഒരു നടനെന്ന നിലയിൽ പ്രശസ്തനായ ധ്യാൻ ശ്രീനിവാസൻ പിന്നീട് തിരക്കഥാ രചയിതാവായും സംവിധായകൻ ആയും കഴിവ് തെളിയിച്ച വ്യക്തിയാണ്. ഗൂഡാലോചന എന്ന ചിത്രത്തിന് ആദ്യമായി തിരക്കഥ രചിച്ച ധ്യാൻ കഴിഞ്ഞ വർഷം ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്‌തും കയ്യടി നേടി. നിവിൻ പോളി നായകനായ ആ ചിത്രം ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ തിരിച്ചു അഭിനേതാവായി ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്താനൊരുങ്ങുകയാണ് ധ്യാൻ ശ്രീനിവാസൻ. അദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ ജിത്തു വയലിൽ ആണ്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ബെസ്റ്റ് ആക്ടർ, 1983 എന്നിവ രചിച്ച ബിപിൻ ചന്ദ്രൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നതെന്നാണ് സൂചന. സത്യനേശൻ നാടാർ എന്നാണ് ഈ ചിത്രത്തിൽ ധ്യാൻ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിന്റെ പേര്. ഈ ചിത്രത്തിന് വേണ്ടി ധ്യാൻ തന്റെ ശരീര ഭാരവും ഏറെ കുറച്ചു കഴിഞ്ഞു. സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രമായ ഏജന്റ് ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്ക് ആണ് ഈ ചിത്രമെന്ന റിപ്പോർട്ടുകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഒടിയൻ, വിക്രം വേദ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ സാം സി എസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാൻ പോകുന്നത് അഭിനന്ദം രാമാനുജൻ ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.