തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ മകൻ ആണ് ധ്രുവ് വിക്രം. അർജുൻ റെഡ്‌ഡി എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക് ആയ ആദിത്യ വർമയിലൂടെയാണ് ധ്രുവ് വിക്രം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യം ബാല സംവിധാനം ചെയ്ത ഈ ചിത്രം ഷൂട്ടിംഗ് കഴിഞ്ഞു ഉപേക്ഷിക്കുന്നതിന്റെ അറ്റം വരെയെത്തി എങ്കിലും പിന്നീട് ഗിരീശായ എന്ന പുതിയ ഒരു സംവിധായകൻ ഈ ചിത്രം പൂർത്തിയാക്കുകയിരുന്നു. അതിലെ ധ്രുവ് വിക്രമിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛൻ വിക്രമിനെ കുറിച്ച് ധ്രുവ് വിക്രം ഇൻസ്റാഗ്രാമിലിട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്. താനിപ്പോൾ ജീവിതത്തിൽ എന്തെങ്കിലുമാണെങ്കിൽ കുറെയധികം പേരോടെങ്കിലും തനിക്കു എന്തെങ്കിലും പറയാൻ സാധിക്കുന്നുണ്ടെങ്കിൽ അതെല്ലാം തന്റെ അച്ഛന്റെ പരിശ്രമത്തിന്റെയും ആദിത്യ വർമ്മ എന്ന ഈ ചിത്രം പുറത്തിറക്കണം എന്ന വാശിയുടെയും ഫലമാണ് എന്നാണ് ധ്രുവ് പറയുന്നത്. താൻ പലപ്പോഴും പ്രതീക്ഷയറ്റു നിന്നപ്പോഴും തനിക്കു വഴി കാണിച്ചു മുന്നിൽ നിന്നതു അച്ഛൻ ആണെന്നും ജീവിതം പലപ്പോഴും നമ്മളെ പിന്നോട്ട് വലിക്കുമെങ്കിലും നമ്മുടെ മുന്നോട്ടുള്ള തുടർച്ചയായ പരിശ്രമം എന്തും നമ്മുക്ക് സാധിച്ചു തരുമെന്ന് തെളിയിച്ചു തന്നതും അച്ഛനാണെന്നും ധ്രുവ് തുറന്നു പറയുന്നു.
ആദിത്യ വർമ്മ ഒരു റീമേക് ആണെങ്കിലും താൻ എന്നും ആരാധിച്ച തന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തു, ആ മനുഷ്യനിൽ നിന്ന് ഏറെ പഠിക്കാൻ സഹായിച്ചത് ഈ ചിത്രമാണെന്നും അത് കൊണ്ട് തന്നെ ആദിത്യ വർമ്മ എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുമെന്നും ധ്രുവ് പറഞ്ഞു. അച്ഛന്റെ വിഷൻ ആണ് തന്നെ ഇവിടെ എത്തിച്ചത് എന്നും അത് കൊണ്ട് തന്നെ അച്ഛന്റെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ താൻ എത്ര വേണമെങ്കിലും പരിശ്രമിക്കുമെന്നും ധ്രുവ് പറയുന്നു. അച്ഛനെ പോലെ ഒരു ഇതിഹാസമാകാൻ തനിക്കു ഒരിക്കലും കഴിയില്ല എന്നും എന്നാൽ തനത് ഏറെ അഭിമാനത്തോടെയാണ് പറയുന്നതെന്നും ധ്രുവ് വിക്രം ആരാധകരോട് വിശദീകരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.