ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ തെന്നിന്ത്യൻ നടിയാണ് മേഘ്‌ന രാജ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പ്രത്യക്ഷപെട്ടിട്ടുള്ള ഈ നടി വിവാഹം കഴിച്ചത് നടൻ ചിരഞ്ജീവി സർജയെ ആണ്. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപാണ് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ അന്തരിച്ചത്. ചിരഞ്ജീവി സർജ അന്തരിക്കുമ്പോൾ മേഘ്‌ന രാജ് ഗര്ഭിണിയും ആയിരുന്നു. സിനിമാ പ്രേമികൾക്കിടയിലും ആരാധകർക്കിടയിലും വലിയ വിഷമം ഉണ്ടാക്കിയ വാർത്ത കൂടിയായിരുന്നു ഇത്. എന്നാൽ പിന്നീട് മേഘ്‌ന പതുക്കെ ആ ഷോക്കിൽ നിന്ന് കരകയറുകയും കുടുംബാംഗങ്ങളോടൊപ്പം ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏട്ടത്തി ആയ മേഘ്‌നക്ക് വമ്പൻ സർപ്രൈസും ആയി എത്തിയിരിക്കുന്നത് ചിരഞ്ജീവി സർജയുടെ അനുജൻ ആയ ധ്രുവ് സർജയാണ്.
സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യകൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ ആണ് ധ്രുവ് സർജ സമ്മാനമായി നൽകിയിരിക്കുന്നത്. ബന്ധു കൂടിയായ സുരാജ് സര്‍ജയ്‌ക്കൊപ്പമാണ് ധ്രുവ തൊട്ടില്‍ വാങ്ങാൻ എത്തിയത്. ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങൾ ആണ് കുടുംബത്തിൽ ഒരുങ്ങുന്നത്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും എന്നു മാത്രമല്ല ചേട്ടന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് ധ്രുവ് ഇപ്പോഴും മുക്തനായിട്ടുമില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നൽകുന്ന ധ്രുവ് ആണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ എല്ലാം മുൻകൈ എടുത്തു നടത്തിയത്. തമിഴ് സൂപ്പർ താരം അർജുൻ സർജയുടെ ബന്ധു കൂടിയാണ് ചിരഞ്ജീവി സർജ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.