പ്രശസ്ത യുവ നടൻ നീരജ് മാധവ് നായകനാവുന്ന ചിത്രമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിൻ ഡിസിൽവ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം അധികം വൈകാതെ തന്നെ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അരങ്ങേറിയ റീബ ആണ് ഈ ചിത്രത്തിൽ നീരജ് മാധവിന്റെ നായിക ആയെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ കുറച്ചു നാള് മുൻപേ പുറത്തിറങ്ങുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകളും ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു കാരക്ടർ ഇൻട്രോ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ധർമജൻ ബോൾഗാട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് വന്നിരിക്കുന്നത്.
ബാബുമോൻ എന്ന് പേരുള്ള കഥാപാത്രത്തെയാണ് ധർമജൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാത്രമല്ല പോസ്റ്റർ കണ്ടാൽ നമ്മുക്ക് മനസ്സിലാവുന്നത് ധർമ്മജന്റെ ഒരു വ്യത്യസ്ത മേക് ഓവർ ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ കഴിയും എന്നാണ്. വിജയ കുമാർ പാലക്കുന്ന് ആണ് ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം ആന്റണി ജിബിനും ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിൽ പങ്കാളിയാണ്. പവി കെ പവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ബിജിപാൽ ആണ്. സന്ദീപ് നന്ദകുമാർ ആണ് ചിത്രത്തിന്റെ എഡിറ്റർ. നീരജ് മാധവ് നായകനായ ലവ കുശ ഈ മാസം തീയേറ്ററുകളിൽ എത്തിയിരുന്നു. പൈപ്പിൻ ചുവട്ടിലെ പ്രണയം കൂടി റിലീസ് ചെയ്യുന്നതോടെ നീരജ് മലയാള സിനിമയിലെ നായക നിരയിലേക്ക് ഉയർത്തപ്പെടുമെന്നാണ് പ്രതീക്ഷ.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.