ധര്മജന് ബോല്ഗാട്ടി.. ചാനല് ഷോകളില് നിറഞ്ഞു നിന്നിരുന്ന പേര് മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന് എന്ന ഒറ്റ സിനിമ മതിയാകും ധര്മജന്റെ റെയിഞ്ച് മനസിലാകാന്. നായകനായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനെയും മറികടന്ന് ആദ്യാവസാനം കയ്യടി വാങ്ങിയിരുന്നു ധര്മജന് ആ ചിത്രത്തിലൂടെ.
തുടര്ന്ന് ഒട്ടേറെ ചിത്രങ്ങളാണ് ധര്മജനെ തേടി എത്തിയത്. ഏതാനും ആഴ്ചകള്ക്ക് മുന്നേ തിയേറ്ററില് എത്തിയ ടോവിനോ തോമസ് ചിത്രം ഗോദയിലും ധര്മജന് നല്ല വേഷമായിരുന്നു. റിലീസിങ്ങിന് ഒരുങ്ങുന്ന കാപ്പചീനോ എന്ന ചിത്രവും ധര്മജന്റെ കോമഡി രംഗങ്ങളാല് നിറഞ്ഞതാണ്.
പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷന്സിന്റെ ബാനറില് ഡോ. സ്കോട്ട് നിര്മ്മിക്കുന്ന കാപ്പചീനോ സംവിധാനം ചെയ്യുന്നത് നൌഷാദ് മീഡിയ സിറ്റിയാണ്. ധര്മജന്, കണാരന് ഹരീഷ്, സുധി കോപ്പ, വിനീത് മോഹന് (അടി കപ്പ്യാരെ കൂട്ടമണി) സുനില് സുഗത, അനീഷ് ജി മേനോന്, നടാഷ, അനീറ്റ, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.