തമിഴ് സൂപ്പർ താരം ധനുഷ് നായകനായി അഭിനയിച്ച വാത്തി എന്ന തമിഴ് ചിത്രമാണ് ഇന്ന് ആഗോള റിലീസായി എത്തുന്നത്. കേരളത്തിലും ഗംഭീര റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം വെങ്കി അറ്റ്‍ലൂരിയാണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ, ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു. മലയാളി നായികാ താരം സംയുക്ത മേനോൻ നായികാ വേഷം ചെയുന്ന വാത്തിയിൽ സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് ഹരീഷ് പേരാടി, പ്രവീണ എന്നിവരും അഭിനയിച്ചിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ഈ ചിത്രത്തിന് ഗംഭീര പ്രിവ്യു റിപ്പോർട്ടുകളാണ് ലഭിച്ചത്. ഒരധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വമ്പൻ വിജയമായി ഈ ചിത്രം മാറുമെന്നാണ് പ്രിവ്യു ഷോ കണ്ട പ്രശസ്ത നിരൂപകരും ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ജി വി പ്രകാശ് കുമാറാണ്. വൈകാരികമായി കൂടി പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ചിത്രമായിരിക്കും ഇതെന്നും, ധനുഷിന്റെ ഗംഭീര പ്രകടനമാണ് ഇതിന്റെ ഹൈലൈറ്റെന്നും സൂചനയുണ്ട്. നവീൻ നൂലി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ സമ്മാനിച്ചത് യുവരാജ് ആണ്. സൂപ്പർ ഹിറ്റായ തിരുച്ചിത്രമ്പലം, സെൽവ രാഘവനൊരുക്കിയ നാനേ വരുവേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യുന്ന ധനുഷ് ചിത്രമാണ് വാത്തി. ബാലകുമരൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.