[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രകടന മികവ് കൊണ്ട് ഞെട്ടിക്കാൻ വീണ്ടും ലാൽ; ഡിയർ വാപ്പി ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

പ്രശസ്ത നടൻ ലാൽ പ്രധാന വേഷം ചെയ്യുന്ന ഡിയർ വാപ്പി എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരു ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് പുറത്തു വന്നിട്ടുണ്ട്. ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ സംഗീതത്തിനും വലിയ പ്രാധാന്യമുണ്ട്. അച്ഛൻ മകൾ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകിയത്.

അസറിന്‍ വെയിലല പോലെ നീ എന്ന വരികളോടെ എത്തിയ ഇതിലെ ആദ്യ ഗാനവും, അതുപോലെ, പെണ്ണെന്തൊരു പെണ്ണാണ് എന്ന വരികളോടെ ആരംഭിക്കുന്ന ഇതിലെ രണ്ടാമത്തെ ഗാനവും വൻ ഹിറ്റായി മാറിയിരുന്നു. നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് കൈലാസ് മേനോനാണ്. ഇതിനു ക്യാമറ ചലിപ്പിച്ചത് പാണ്ടി കുമാറും എഡിറ്റ് ചെയ്തത് ലിജോ പോളുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.