തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തുന്ന വാത്തി എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി പതിനേഴിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങൾ, ഇതിന്റെ ടീസർ എന്നിവയെല്ലാം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഇതിന്റെ പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മുതൽ അതിഗംഭീരമായ അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്തു വരുന്നത്. ചിത്രം കണ്ട പ്രശസ്ത നിരൂപകരും ട്രേഡ് അനലിസ്റ്റുകളും ഒരേ സ്വരത്തിൽ പറയുന്നത് ഈ ചിത്രം മറ്റൊരു വമ്പൻ വിജയമായി മാറുമെന്നാണ്. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ചിത്രമായിരിക്കും വാത്തിയെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ധനുഷ് അധ്യാപകനായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഗംഭീര പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
വൈകാരികമായി കൂടി പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരും ഏറ്റെടുക്കുമെന്നും പ്രിവ്യു റിപ്പോർട്ടുകൾ പറയുന്നു. വെങ്കി അറ്റ്‍ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളി നായികാ താരം സംയുക്ത മേനോനാണ് പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. സൂപ്പർ ഹിറ്റായ തിരുച്ചിത്രമ്പലം, സെൽവ രാഘവനൊരുക്കിയ നാനേ വരുവേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് വാത്തി. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം തമിഴ്- തെലുങ്ക് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ജി വി പ്രകാശ് കുമാറാണ്. നവീൻ നൂലിയാണ് വാത്തിയുടെ എഡിറ്റർ.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.