യുവ താരം ടോവിനോ തോമസ് തമിഴിൽ അഭിയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ധനുഷ് നായകനായ മാരി 2 . ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ റിലീസ് വരുന്ന ഡിസംബർ മാസത്തിൽ ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിന്റെ യുവ താരമായ ടോവിനോ ഈ ചിത്രത്തിൽ വില്ലനായി ആണ് എത്തുന്നത്. ബാലാജി മോഹൻ സംവിധാനം ചെയ്ത ഈ ചിത്രം, വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിർമ്മിക്കുന്നതും. ധനുഷിന്റെ നായികയായി പ്രേമത്തിലൂടെ തെന്നിന്ത്യയിൽ പ്രശസ്തയായ സായി പല്ലവി ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ആയി അറിയാൻ സാധിക്കുന്നത് ഡിസംബർ 21 ആണ്. കേരളത്തിൽ മിനി സ്റ്റുഡിയോ ആയിരിക്കും ഈ ചിത്രം വിതരണം ചെയ്യുക. ടോവിനോ തോമസിന്റെ കൂടി സാന്നിധ്യം ഉള്ളത് കൊണ്ട് മികച്ച റിലീസ് ആയിരിക്കും ഈ ചിത്രത്തിന് കേരളത്തിൽ ലഭിക്കുക എന്നുറപ്പാണ്.
അഭിയും അനുവും എന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രത്തിലൂടെയാണ് ടോവിനോ തോമസ് തമിഴിൽ അരങ്ങേറിയത്. ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത ആ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. മാരി 2 ന്റെ റിലീസിന് മുൻപ് ടോവിനോ നായകനായ ഒരു കുപ്രസിദ്ധ പയ്യൻ എന്ന മലയാള ചിത്രവും റിലീസിന് എത്തും. മധുപാൽ ഒരുക്കിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മറഡോണ, തീവണ്ടി എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ടോവിനോ തോമസ് മലയാളത്തിലെ യുവ താര നിരയുടെ മുനിരയിലേക്കു ഉയർന്നു കഴിഞ്ഞു. മാരി 2 നു മുൻപ് ധനുഷിന് രണ്ടു റിലീസുകൾ ഉണ്ടാകും. വെട്രിമാരൻ ഒരുക്കിയ വട ചെന്നൈ ഒക്ടോബറിൽ റിലീസ് ചെയ്യുമ്പോൾ , ഗൗതം മേനോൻ ഒരുക്കിയ എന്നൈ നോക്കി പായും തോട്ട നവംബറിൽ ദീപാവലി റിലീസ് ആയി എത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.