തമിഴ് യുവ താരം ധനുഷ് നായകനായി എത്തുന്ന മാരി 2 ഈ വരുന്ന ഡിസംബർ 21 ന് റിലീസിന് ഒരുങ്ങുകയാണ്. 2015 ഇൽ റിലീസ് ചെയ്ത മാരി എന്ന ചിത്രം ഒരുക്കിയ ബാലാജി മോഹൻ തന്നെയാണ് ഇപ്പോൾ മാരി 2 ഉം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു വണ്ടർ ബാർ സിനിമയുടെ ബാനറിൽ ധനുഷ് തന്നെയാണ്. അദ്ദേഹം നിർമ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് വിതരണം ചെയ്യുക. പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന സായി പല്ലവിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. അരാത് ആനന്ദി എന്നു പേരുള്ള ഒരു ഓട്ടോ ഡ്രൈവർ ആയാണ് സായി പല്ലവി അഭിനയിക്കുന്നത്.
മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ഭീജ എന്നാണ് ടോവിനോയുടെ വില്ലൻ കഥാപാത്രത്തിന്റെ പേര്. ബി ആർ വിജയ ലക്ഷ്മി സംവിധാനം ചെയ്ത അഭിയും അനുവും എന്ന ചിത്രത്തിന് ശേഷം ടോവിനോ ചെയ്ത തമിഴ് ചിത്രമാണ് മാരി 2 . ഈ ചിത്രത്തിന്റെ കിടിലൻ ട്രയ്ലർ, ഗാനങ്ങൾ എന്നിവ ഇപ്പോഴേ ആരാധകരിൽ ആവേശം ജനിപ്പിച്ചു കഴിഞ്ഞു. വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയും ദൃശ്യങ്ങൾ നൽകിയത് ഓം പ്രകാശും ആണ്. ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ബാലാജി മോഹൻ തന്നെയാണ് രചിച്ചിരിക്കുന്നതും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.