തമിഴിന്റെ പ്രിയതാരം ധനുഷാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മാതൃദിനമായ ഇന്ന് തന്റെ അമ്മയായ വിജയ ലക്ഷ്മിയോടൊപ്പവും അമ്മൂമ്മയുടെയും കൂടെ എടുത്ത ചിത്രങ്ങളാണ് ധനുഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി ഹൃദയം നിറഞ്ഞ മാതൃദിന ആശംസകളും ധനുഷ് നേർന്നിട്ടുണ്ട്. അമ്മയോടും അമ്മൂമ്മയോടുമുള്ള ധനുഷിന്റെ മുൻപ് വന്നിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ മുൻപ് പുറത്ത് വന്നപ്പോൾ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കാലയുടെ ഓഡിയോ ലോഞ്ചിലും രജനീകാന്ത് അതിനെ പറ്റി പറയുകയുണ്ടായി. മാതാപിതാക്കളെ ഏറ്റവും സ്നേഹത്തോടെയും കരുതലോടെയും സ്നേഹിക്കുന്ന മകനാണ് ധനുഷ്. തന്റെ ഭാര്യയെയും ധനുഷ് അങ്ങനെ തന്നെയാണ് നോക്കുന്നതെന്നും ഇങ്ങനെ ഒരു മരുമകനെ ലഭിച്ചതിൽ അഭിമാനം. ഉണ്ടെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
പിതാവ് കസ്തൂരി രാജയും സഹോദരനും സംവിധായകനുമായ സെൽവരാഗവന്റെയും ഒപ്പമാണ് ധനുഷും ചിത്രങ്ങളിലേക്ക് എത്തുന്നത്. പിന്നീട് തന്റെ സ്വദസിദ്ധമായ അഭിനയത്താൽ അദ്ദേഹം തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു. പിന്നീടയിരുന്നു രജനീകാന്തിന്റെ മകൾ ഐശ്വര്യയുമായുള്ള വിവാഹം. ഐശ്വര്യ സംവിധാനം ചെയ്ത ചിത്രത്തിലും നായകൻ ധനുഷായിരുന്നു. നിർമാതാവായി നിരവധി വ്യത്യസ്ത ചിത്രങ്ങൾ ഒരുക്കിയ ധനുഷ് നിർമ്മിച്ച സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാല റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മാരി 2വാണ് ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.