ലോകമെമ്പാടും ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. സൂപ്പർസ്റ്റാർ രജിനികന്തും കുടുംബവും അവധിക്കാല ആഘോഷങ്ങളുടെ ഭാഗമായി വിദേശ രാജ്യത്താണ്. ഇപ്പോൾ ധനുഷിനൊപ്പം സ്‌റ്റൈൽ മന്നൻ രജനി വളരെ കൂളായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ധനുഷാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ക്രിസ്തുമസ് റിലിസായി പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി 2 നല്ല പ്രതികരണങ്ങൾ നേടി തിയറ്റരുകിൽ മുന്നേറുകയാണ്. താരത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരുന്നത്. മലയാളി താരമായ ടൊവിനോയുടെ വില്ലൻ കഥാപാത്രവും കൂടി ആയപ്പോൾ കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
പൊങ്കൽ കളർഫുള്ളാക്കുകയെന്നത് ഇനി സൂപ്പർസ്റ്റാറ്റിന്റെ ചുമതലയാണ്. യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പേട്ടയുടെ വരവിനായ് വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാലോകം. സൂപ്പർസ്റ്റാറിന് വില്ലനായെത്തുന്നതോ മക്കൾസെൽവൻ വിജയ് സേതുപതിയും ഇവരെ കൂടാതെ ശശികുമാർ ,ബോബി സിംഹ, സിമ്രാൻ, തൃഷ, ബോളിവുഡ് താരം നവാസുസിൻ സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുമ്പോൾ സകല റെക്കോർഡുകളും തകരുമെന്നത് തീരുമാനമായിരിക്കുന്നു.
സൂപ്പർസ്റ്റാറിന്റെ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. പേട്ട രജനി ആരാധകർ ആഗ്രഹിക്കുന്ന തരത്തിൽ ഒരു മാസ് മസാല എന്റെർടെയനറായിരിക്കും. പൊങ്കൽ സാമ്പിൾ വെടിക്കെട്ടായ് പേട്ടയുടെ ട്രെയിലർ നാളെ ആരാധകർക്ക് മുമ്പിലെത്തും. സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിരുന്നു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.