മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഈ മാസം റിലീസ് ചെയ്ത റോഷാക്ക് എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് സമീർ അബ്ദുൾ, സംവിധാനം ചെയ്തത് നിസാം ബഷീർ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. ഇപ്പോഴിതാ റോഷാക്കിന് ശേഷം മറ്റൊരു ത്രില്ലറുമായി എത്തുകയാണ് മെഗാസ്റ്റാർ. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടെ പുതിയ ത്രില്ലർ. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ. ലൊക്കേഷൻ വീഡിയോകൾ എന്നിവ ശ്രദ്ധ നേടിയിരുന്നു. ദീപാവലി സ്പെഷ്യലായി റിലീസ് ചെയ്ത ഇതിന്റെ പുത്തൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. സ്റ്റൈലിഷ് മാസ്സ് ലുക്കിൽ തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടിയെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്.
ഒരു പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, വിക്രം ഫെയിം വാസന്തി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് വില്ലൻ വേഷം ചെയ്യുന്നു. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. അടുത്ത ജനുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഫൈസ് സിദ്ദിഖ് ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.