2019 ഇൽ മലയാളത്തിൽ റിലീസ് ചെയ്ത മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഉയരെ. ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റുന്ന പല്ലവി എന്ന പെൺകുട്ടിയുടെ ജീവിതം നമ്മുടെ മുന്നിൽ അവതരിപ്പിച്ച ഈ ചിത്രത്തിൽ പല്ലവി ആയി അഭിനയിച്ചത് പാർവതി ആണ്. പാർവതിയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും സംവിധാനം ചെയ്തത് മനു അശോകനും ആണ്. ഇപ്പോഴിതാ ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ പെൺകുട്ടിയുടെ കഥയുമായി ഒരു ബോളിവുഡ് ചിത്രം കൂടി വരികയാണ്. ദീപിക പദുക്കോൺ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ചപ്പക്ക് എന്നാണ്. ഇതിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രമാണിത്.
മാൽതി എന്ന കഥാപാത്രം ആയി ദീപിക എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ കണ്ട പ്രേക്ഷകർ ഉയരെയിലെ പാർവതിയുമായാണ് ദീപികയുടെ ഈ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്. പ്രശസ്ത സിനിമാ നിരൂപകൻ ആയ രാജീവ് മസൻഡിനു നൽകിയ അഭിമുഖത്തിൽ ഈ താരതമ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഈ താരതമ്യപ്പെടുത്തലുകൾ ഏതെങ്കിലും തരത്തിൽ ഉള്ള ആശങ്കകൾ അണിയറ പ്രവർത്തകർക്ക് നൽകുന്നുണ്ടോ എന്നാണ് അദ്ദേഹം ദീപികയോട് ചോദിച്ചത്. ഓരോരുത്തരും വ്യത്യസ്ത രീതികളിലായിരിക്കും ഈ വിഷയം പറയുന്നത് എന്നാണ് ദീപിക പറയുന്നത്. മറ്റൊരാൾ ലക്ഷ്മിയെക്കുറിച്ചോ അല്ലെങ്കിൽ ആസിഡ് ആക്രമണത്തെക്കുറിച്ചോ സിനിമ നിർമിക്കാൻ തീരുമാനിച്ചേക്കാം എന്നും ഓരോ സിനിമയ്ക്കും വ്യത്യസ്ത അവതരണം ഉണ്ടായിരിക്കുമെന്ന് താൻ കരുതുന്നു എന്നുമാണ് ദീപിക പദുക്കോൺ വിശദീകരിക്കുന്നത്. അതൊരു നല്ല കാര്യമാണെന്ന് തോന്നുന്നു എന്നും അവർ പറയുന്നു.
ഒരേ വിഷയത്തിൽ നിരവധി സിനിമകൾ വന്നിട്ടുണ്ട് എന്നും ആസിഡ് ആക്രമണം മാത്രമല്ല പീഡനം പോലത്തെ മറ്റു വിഷയങ്ങളൊക്കെ സിനിമയിലൂടെ സംസാരിക്കുന്നുണ്ട് എന്നും ദീപിക ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തങ്ങൾക്കു ആശങ്കൾ ഒന്നുമില്ല എന്നും ദീപിക കൂട്ടിച്ചേർത്തു. അടുത്ത വർഷം ജനുവരി പത്തിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.