ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് തമിഴ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ. അടുത്ത വർഷം ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു നാൾ മുൻപാണ് പുറത്തു വിട്ടത്. ഷാരൂഖ് ഖാൻ തന്നെയാണ് തന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജവാൻ നിർമ്മിക്കുന്നതെന്ന പ്രേത്യേകതയുമുണ്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നത് ബോളിവുഡ് സൂപ്പർ നായികാ താരമായ ദീപിക പദുക്കോൺ ഈ ചിത്രത്തിൽ ഒരതിഥി വേഷം ചെയ്യുന്നുണ്ട് എന്നാണ്. പിങ്ക് വില്ലയാണ് ദീപികയുമായി ജവാന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയതായുള്ള റിപ്പോർട്ട് പുറത്തു വിട്ടത്.
നേരത്തെ ഇതിൽ ദളപതി വിജയ് അതിഥി വേഷം ചെയ്യുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ഒരു ഗാംഗ്സ്റ്ററായും, ആ ഗ്യാങ്സ്റ്ററിന്റെ അച്ഛനും സീനിയർ റോ ഓഫീസറായുമായ കഥാപാത്രവുമായാണ് ഷാരുഖ് ഖാൻ ഇതിലെത്തുന്നതെന്നാണ് പിങ്ക് വില്ല നേരത്തെ റിപ്പോർട്ട് ചെയ്തത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാനിലൂടെ നടക്കുക. ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് നയൻതാര ഇതിലഭിനയിക്കുന്നതെന്നാണ് വിവരം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.