ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ആണ് പ്രിയ പ്രകാശ് വാര്യർ. ഈ ചിത്രത്തിലെ ഒരു ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ലോകം മുഴുവൻ പ്രശസ്തയായി മാറി. പ്രിയയുടെ കണ്ണിറുക്കൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് നിമിഷങ്ങൾ കൊണ്ടാണ്. അതിനു പിന്നാലെ ബോളിവുഡിൽ വരെ അഭിനയിക്കാൻ ഉള്ള അവസരം ഈ നടിയെ തേടി എത്തിയിരുന്നു. ഒട്ടേറെ താരങ്ങൾ പിന്നീട് പ്രിയയുടെ കണ്ണിറുക്കൽ സ്റ്റൈൽ അനുകരിച്ചു രംഗത്ത് വന്നിരുന്നു എങ്കിലും ഇപ്പോൾ പുതിയതായി ആ ലിസ്റ്റിൽ എത്തിയിരിക്കുന്നത് ബോളിവുഡ് സൂപ്പർ ഹീറോയിൻ ആയ ദീപിക പദുക്കോൺ ആണ്. തന്റെ ചപ്പക്ക് എന്ന സിനിമയുടെ സെറ്റിൽ വെച്ച് താൻ കണ്ണിറുക്കുന്ന ഒരു വീഡിയോ ദീപിക പദുക്കോൺ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിട്ടുണ്ട്.
ആ വീഡിയോ ദീപിക പ്രിയ പ്രകാശ് വാര്യർക്ക് ടാഗ് ചെയ്തിട്ടും ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ദീപികയുടെ റിലീസ് ചെയ്യാൻ പോകുന്ന ചപ്പക്ക്. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് പ്രമേയമായി വരുന്നത്. ഏതായാലും പ്രിയ പ്രകാശ് വാര്യർക്ക് ടാഗ് ചെയ്തു കൊണ്ട് ദീപിക പദുക്കോൺ പങ്കു വെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. പ്രിയക്ക് ഒരു വെല്ലുവിളി ആയാണ് ദീപിക ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്. ഒട്ടേറെ രസകരമായ കമന്റുകളും ആ വീഡിയോക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.