ഇന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികാ താരങ്ങൾ ആണ് ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നിവർ. ബോളിവുഡ് നടന്മാരായ രൺവീർ സിങ്, വിക്കി കൗശൽ എന്നിവരാണ് യഥാക്രമം ഇവരെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും തങ്ങളുടെ അഭിനയ ജീവിതവുമായി മുന്നോട്ടു പോകുന്ന നടിമാരാണ് ഇവർ രണ്ടു പേരും. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഗെഹ്‌രായിയാനിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ദീപിക പദുക്കോൺ വെളിപ്പെടുത്തിയ ചില കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നും, സിനിമയില്‍ വന്ന സമയത്ത് തനിക്കും കത്രീന കൈഫിനുമൊന്നും പി.ആര്‍ ടീമോ മാനേജറോ ഒന്നും തന്നെ ഉണ്ടായിരുന്നിള്ള എന്നും ദീപിക പറയുന്നു.
പലപ്പോഴും സ്വയം മേക്കപ്പ് ചെയ്തായിരുന്നു പരിപാടികളില്‍ പങ്കെടുത്തത് എന്നും സ്വന്തം വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത് എന്നും അവർ പറഞ്ഞു. താനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റേയും മിക്സ് ആയിരുന്നു എന്നും അന്ന് തങ്ങൾക്കു അതൊന്നുമുണ്ടായിരുന്നില്ല എന്നും ദീപിക വിശദീകരിക്കുന്നു. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും തങ്ങൾ അതിലേക്ക് ചെന്നെത്തുന്നത് എന്നും ദീപിക കൂട്ടിച്ചേർത്തു. ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ടെന്നും, അരങ്ങേറ്റത്തിന് മുൻപ് തന്നെ എങ്ങനെ ഇരിക്കണം, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് കൊടുക്കാന്‍ ഒരുപാട് ആളുണ്ട് എന്നും അവർ പറയുന്നു. അത്തരം സഹായങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് തന്നെ തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ തങ്ങൾ പഠിച്ചെന്നും ദീപിക വെളിപ്പെടുത്തി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.