തെലുഗ് യുവ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഡിയർ കോമ്രേഡ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഭരത് കമ്മ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. അതിന്റെ ഭാഗമായി ഈ ചിത്രം കേരളത്തിൽ പ്രമോട്ട് ചെയ്യാൻ ഏതാനും ദിവസങ്ങൾക്കു മുൻപ് വിജയ് ദേവർക്കൊണ്ടയും രശ്മികയും അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൊച്ചിയിൽ എത്തിയിരുന്നു. ആ സമയത്തു മലയാള സിനിമാ പ്രേമികൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്നും അവർ പറഞ്ഞിരുന്നു. ആ സർപ്രൈസ് ഒരു ഗാനമാണ്. ഡിയർ കോമ്രേഡ് തീം സോങ് ആണത്. ആ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാനും തമിഴിൽ ആലപിച്ചിരിക്കുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയും ആണ്. തെലുങ്കിൽ വിജയ് ദേവർക്കൊണ്ട തന്നെയാണ് ആ ഗാനം പാടിയിരിക്കുന്നത്. ആ ഗാനമാണ് നാളെ റിലീസ് ചെയ്യാൻ പോകുന്നത്. നാളെ രാവിലെ പതിനൊന്നു മണി കഴിയുമ്പോൾ കോമ്രേഡ് ആന്തം റിലീസ് ചെയ്യും.
നേരത്തെ ദുൽകർ സൽമാൻ നായക വേഷത്തിൽ എത്തിയ മഹാനടി എന്ന തെലുങ്കു ചിത്രത്തിൽ വിജയ് ദേവർക്കൊണ്ട അഭിനയിച്ചിരുന്നു. ശ്രുതി രാമചന്ദ്രനും പ്രധാന വേഷം ചെയ്യുന്നഡിയർ കോമ്രേടിനു സംഗീതം ഒരുക്കിയത് ജസ്റ്റിൻ പ്രഭാകരൻ ആണ്. സുജിത് സാരംഗ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ജൂലൈ 26 നു ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും അതിനു മുൻപ് തന്നെ ദുൽകർ സൽമാൻ, വിജയ് സേതുപതി, വിജയ് ദേവർകൊണ്ട എന്നിവർ ആലപിച്ച കോമ്രേഡ് തീം സോങ് സൂപ്പർ ഹിറ്റ് ആയി മാറും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.