ശ്രീകാന്ത് ഒടേല സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ചിത്രത്തിനായി സത്യൻ സൂര്യൻ ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നാനി-കീർത്തി സുരേഷിന്റെ പുതിയ ചിത്രം ‘ ദസറ ‘വൻ റിലീസിന് പദ്ധതിയിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം മാർച്ച് 30 നാണ് തിയേറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിൻറെ ട്രൈലർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നാച്ചുറൽ സ്റ്റാർ നാനിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിൽ ഉടനീളം ഉൾപ്പെടുത്തിയത്. നാനിയുടെ നായികയായി ചിത്രത്തിൽ എത്തുന്നത് കീർത്തി സുരേഷാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഷൈൻ ടോം ചാക്കോ വില്ലൻ കഥാപാത്രമായി എത്തുന്നുണ്ട്.
ട്രെയിലർ പുറത്തിറക്കിയ ഉടൻ തന്നെ ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ, ‘ദസറ’യുടെ നിർമ്മാതാക്കൾ ചിത്രം വിദേശ വിപണിയിൽ റിലീസ് ചെയ്യുന്നതിനുള്ള വമ്പൻ ഒരുക്കത്തിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ സിനിമാ സ്‌ക്രീനുകളുടെ കാര്യത്തിൽ മൂന്നാമത്തെ വലിയ റിലീസായി കണക്കാക്കപ്പെടുന്ന ‘ദസറ’ 600 ലൊക്കേഷനുകളിൽ നിലവിൽ പ്രീമിയർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. നാനിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ചിത്രമാണ് ദസറ. ചിത്രത്തിൻറെ ആക്ഷൻ ട്രെയിലർ റെക്കോർഡ് കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്. ട്രെയിലർ തെലുങ്ക് സിനിമ പ്രേമികളെ മാത്രമല്ല രാജ്യത്തുടനീളമുള്ള ആരാധകരെയും ആവേശഭരിതരാക്കിയിട്ടുണ്ട്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഷൈൻ ടോം ചാക്കോയും നാനിയും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കും ഇതിനോടകം അഭിമുഖം നൽകി കഴിഞ്ഞു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.