സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ. സർക്കാർ എന്ന വിജയ് ചിത്രത്തിന് ശേഷം മുരുഗദോസ് ഒരുക്കുന്ന ചിത്രമാണിത്. ഈ അടുത്തിടെ നടന്ന കാപ്പാൻ എന്ന മോഹൻലാൽ- സൂര്യ- കെ വി ആനന്ദ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ദർബാറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതു. ഇതിലും മികച്ച ഒരു രജനികാന്ത് ചിത്രം ഇനി ഉണ്ടാവരുത് എന്ന വാശിയോടെയാണ് എ ആർ മുരുഗദോസ് ജോലി ചെയ്യുന്നത് എന്ന് സൂപ്പർ സ്റ്റാർ പറയുന്നു. അത്ര ഗംഭീരമായാണ് അദ്ദേഹം ഈ ചിത്രം ഒരുക്കുന്നത് എന്നും രജനികാന്ത് പറഞ്ഞു. വളരെ വലിയ ഒരു വിജയം ആയിരിക്കും ദർബാർ നേടുക എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെക്കുന്നു.
പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തലൈവർ രജനികാന്ത് വീണ്ടും മാസ്സ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് ദർബാർ. മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ ആയാണ് സൂപ്പർ സ്റ്റാർ ഈ ചിത്രത്തിൽ എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ സന്തോഷ് ശിവനും ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറും ആണ്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത പൊങ്കലിന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഈ ചിത്രത്തിലെ രജനികാന്തിന്റെ മാസ്സ് സ്റ്റില്ലുകൾ എ ആർ മുരുഗദോസ് പുറത്തു വിട്ടിരുന്നു. വമ്പൻ തരംഗമാണ് ആ സ്റ്റില്ലുകൾ ആരാധകർക്കിടയിൽ സൃഷ്ടിച്ചത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.