[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മെഗാ സ്റ്റാറിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ വീണ്ടും; ഒരുങ്ങുന്നത് വമ്പൻ ചിത്രം..!

മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഇതിനോടകം നാല് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള നായികയാണ് സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാര. തസ്‌കര വീരൻ, രാപ്പകൽ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയും നയൻതാരയും ഒരു ചിത്രത്തിൽ കൂടി ഒരുമിച്ചു അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്‌. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി- നയൻതാര ജോഡികൾ അഞ്ചാമതും ഒന്നിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ഈ വർഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്കിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഷൈലോക്ക് പൂർത്തിയാക്കിയാൽ വിപിൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലും തമിഴിലും ആയി ഒരുക്കാൻ പോകുന്ന ഈ പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും ഉടൻ ഉണ്ടാകും എന്നും സൂചനയുണ്ട്. മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയി എത്തുന്നത് രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ ആണ്. സെപ്റ്റംബർ അവസാനം ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. നയൻതാര നായികാ വേഷത്തിൽ എത്തുന്ന നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമ ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തും. നയൻതാരയുടെ തമിഴ് ചിത്രമായ കൊലയുതിർ കാലം കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയിരുന്നു.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

11 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.