രജനികാന്തിനെ നായകനാക്കി എ. ആർ മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ദർബാർ. സർക്കാർ എന്ന വിജയ് ചിത്രത്തിന് ശേഷം മുരുഗദോസും കാർത്തിക്ക് സുബരാജിന്റെ പേട്ട എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം രജിനികാന്തും കൈകോർക്കുന്ന ചിത്രം കൂടിയാണിത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ഈ പ്രാവശ്യം പ്രത്യക്ഷപ്പെടുന്നത്. ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ ഇന്നലെ പുറത്തുവിടുകയുണ്ടായി. ആരാധകരെ ആവേശഭരിതരാക്കുന്ന രംഗങ്ങൾ കോർത്തിണക്കികൊണ്ടാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
ലൈക്കാ പ്രൊഡക്ഷന്റെ യൂ ട്യൂബ് ചാനലിലാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. 22 മണിക്കൂർ പൂർത്തിയാക്കിയപ്പോൾ 21 മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. യൂ ട്യൂബിൽ ട്രെൻഡിങ് പൊസിഷനിൽ ഒന്നാം സ്ഥാനം നിലനിർത്തി കൊണ്ട് തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ്. വിജയുടെ ബിഗിലിന്റെ നേട്ടമാണ് ദർബാർ തകർത്തിരിക്കുന്നത്. ബിഗിൽ 24 മണിക്കൂർ കൊണ്ട് 18 മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. മലയാളി താരം നിവേദ തോമസ് രജിനികാന്തിന്റെ മകളായി ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബ്രഹ്മാണ്ഡ റിലീസുമായി അടുത്ത വർഷം പൊങ്കലിന് പ്രദര്ശനത്തിനെത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.