പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജയറാം- സലിം കുമാർ ചിത്രം ദൈവമേ കൈ തൊഴാം കെ കുമാറാകണം ഇന്ന് മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേരുകയാണ്. സലിം കുമാർ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇത്. ഒരു സംവിധായകൻ എന്ന നിലയിൽ ആദ്യമായാണ് ഒരു പക്കാ എന്റെർറ്റൈനെർ ഒരുക്കി കൊണ്ട് സലിം കുമാർ എത്തുന്നത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർ എന്നും ജയറാമിനെ കാണാൻ ഇഷ്ട്ടപെടുന്ന സാധാരണക്കാരന്റെ ലുക്കിൽ ആണ് ഈ ചിത്രത്തിൽ ജയറാം പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
ശ്രീനിവാസൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, രമേശ് പിഷാരടി, ഹരിശ്രീ അശോകൻ, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂർ, അഞ്ജലി അനീഷ് ഉപാസന , സുരഭി ലക്ഷ്മി, പ്രയാഗ മാർട്ടിൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അനുശ്രീ ആണ്. സിനു സിദ്ധാർഥ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റിയാസും, സംഗീതം പകർന്നിരിക്കുന്നത് നാദിര്ഷയും ആണ്. കിടിലൻ ട്രെയ്‌ലറും, രസകരമായ പോസ്റ്ററുകളുമെല്ലാം ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്. ജയറാം എന്ന താരത്തിന്റെ വമ്പൻ തിരിച്ചു വരവിനു കൂടി ഈ ചിത്രം കളമൊരുക്കും എന്നാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. ഫൺ, ഫാമിലി, ഫാന്റസി എന്നതാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.