കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. മോഹൻലാൽ- മഞ്ജു വാര്യർ ടീം അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആയിരുന്നു ശ്രീകുമാർ മേനോൻ. മാത്രമല്ല മഞ്ജു വാര്യരെ വെച്ചു കല്യാൺ ജൂവല്ലേഴ്‌സ് പരസ്യങ്ങൾ ഒരുക്കി മഞ്ജുവിന്റെ തിരിച്ചു വരവിനു കളമൊരുക്കിയതും ശ്രീകുമാർ മേനോൻ ആണ്. പക്ഷെ ഇപ്പോൾ ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് മഞ്ജു പരാതി നൽകിയത്. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കുകയാണ് ശ്രീകുമാർ മേനോൻ എന്നും മഞ്ജു പരാതിയിൽ പറഞ്ഞു.
ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ആ കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇനി അന്വേഷണത്തിന്റെ ഭാഗമായി ഒടിയൻ എന്ന സിനിമയിൽ ജോലി ചെയ്തവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നീക്കം എന്നറിയുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ ഒരിക്കൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു തന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ കേക്ക് മുറിക്കുന്ന സമയത്തു ആ സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരേയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ഉള്ള തീരുമാനത്തിൽ ആണ് ക്രൈം ബ്രാഞ്ച്.
ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി ജോസഫ്, മഞ്ജുവാര്യരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിരേഖ എന്നിവരില്‍ നിന്ന് കുറച്ചു നാൾ മുൻപേ തന്നെ ക്രൈം ബ്രാഞ്ച് മൊഴി എടുത്തിരുന്നു. ശ്രീകുമാർ മേനോൻ തന്റെ പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ നല്‍കിയ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും മഞ്ജു തന്റെ പരാതിയിൽ പറഞ്ഞിരുന്നു. പരാതിക്കൊപ്പം ചില തെളിവുകളും മഞ്ജു പൊലീസിന് കൈമാറിയിട്ടുണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.