സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിൽ ആവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സിനിമാ ഷൂട്ടിങ്ങുകൾ നിർത്തി വെക്കുകയും പല ചിത്രങ്ങളും റിലീസ് നീട്ടി വെക്കുകയുമാണ്. പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം ഇപ്പോൾ നേടുന്ന മഹാവിജയമാണ് തീയേറ്ററുകൾക്കു തുണയായി നിൽക്കുന്നത്. വെള്ളിയാഴ്ച 450-ഓളം സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ഹൃദയം ഇതിനോടകം രണ്ടരക്കോടിയോളം രൂപ നിർമാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വെളിപ്പെടുത്തുന്നത്. ഏകദേശം ആറ് കോടിയോളമാണ് ഈ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയ ഗ്രോസ്. പക്ഷെ ഇനി കൂടുതൽ ചിത്രങ്ങൾ വന്നില്ല എങ്കിൽ തീയേറ്റർ വ്യവസായം വീണ്ടും പ്രതിസന്ധിയിൽ ആവും. കോവിഡിന്റെ പേരിൽ തിയേറ്ററുകൾ വീണ്ടും അടച്ചിടാൻ സർക്കാർ നിർദേശിച്ചാൽ ശക്തമായി പോരാടാനാണ് ഫിയോകിന്റെ തീരുമാനം എന്നും അവർ പറയുന്നു.
മമ്മൂട്ടി, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ജയറാം എന്നിവർക്ക് കോവിഡ് ബാധിച്ചതോടെ പല ചിത്രങ്ങളും മുടങ്ങി കിടപ്പാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചു എങ്കിലും പ്രേക്ഷകർ തീയേറ്ററുകളിലേക്കു എത്തുന്നതിനു തെളിവാണ് ഹൃദയം നേടുന്ന മഹാവിജയം. അഭൂതപൂർവമായ തിരക്കാണ് ഈ ചിത്രത്തിന് കേരളത്തിലുടനീളം അനുഭവപ്പെടുന്നത്. പൊതു ഇടങ്ങളിലും വമ്പൻ മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകൾ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സർക്കാർ, സിനിമാതിയേറ്ററുകളെ മാത്രം അടച്ചിടൽ വിഭാഗത്തിൽ പെടുത്തുന്നത് ശരിയല്ല എന്നാണ് സംഘടനകളുടെ നിലപാട്. തിയേറ്ററുകൾ പൂട്ടാൻ സർക്കാർ നിർദേശിച്ചാൽ ജീവിക്കാനുള്ള അവകാശം തേടി പ്രത്യക്ഷസമരത്തിലേക്കു പോകും എന്നാണ് ഫിയോക് പ്രെസിഡെന്റ് വിജയകുമാർ പറയുന്നത്. കോവിഡ് പ്രതിസന്ധി വന്നതോടെ ഒട്ടേറേ ചിത്രങ്ങൾ ഒടിടി റിലീസിനും തയ്യാറെടുക്കുകയാണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.