കഴിഞ്ഞ കൊല്ലം ഒരു റോൾസ് റോയ്‌സ് കാറുമായി ബന്ധപെട്ടു നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങിയ ദളപതി വിജയ്ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് പുതിയ കോടതി നടപടി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് നികുതിയിളവ് തേടി വിജയ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അങ്ങനെ സമീപിച്ചപ്പോള്‍, നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന വലിയ താരങ്ങള്‍ വെറും റീല്‍ ഹീറോകള്‍ മാത്രമായി ചുരുങ്ങരുതെന്നായിരുന്നു അന്ന് ആ കേസ് പരിഗണിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്‍റെ പരാമര്‍ശം. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ഗോസ്റ്റ് മോഡല്‍ കാറിനു നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് ഈടാക്കുന്ന നികുതി വളരെ കൂടുതലാണെന്ന് ആയിരുന്നു വിജയ്‌യുടെ പരാതി. അപ്പോഴാണ് അത്തരത്തിൽ ഒരു പരാമർശം കോടതി നടത്തിയത്.
അതിനു ശേഷം ഈ പരാമര്‍ശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പ് വിജയ് ഒരു ഹർജി കൂടി നൽകിയിരുന്നു. ഈ പുതിയ ഹർജിയിൽ വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം നടത്തിയ പരാമര്‍ശം ഒഴിവാക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചത്. ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താന്‍ അടച്ചതായി വിജയ് തന്റെ അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. നികുതിയിളവിന് കോടതികളെ സമീപിക്കുന്ന രീതി ദേശവിരുദ്ധമാണെന്നും കൂടി അന്ന് നിരീക്ഷണം നടത്തിയ കോടതി എന്‍ട്രി ടാക്സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കൂടി വിജയ്‌ക്കെതിരെ അന്ന് വിധിച്ചിരുന്നു.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.