[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൈദി രണ്ടാം ഭാഗം ഉണ്ടാകും; കേസ് തള്ളി കോടതി..!

തമിഴ് യുവ താരം കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർ മെഗാ ഹിറ്റ് ചിത്രമാണ് കൈദി. സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ഒന്നാണ് ഈ കാർത്തി ചിത്രം. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നു സംവിധായകൻ ലോകേഷും നടൻ കാർത്തിയും പുറത്തു വിട്ടിരുന്നു. എന്നാൽ ആ രണ്ടാം ഭാഗം നിർമ്മിക്കുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് പുറത്തു വന്നത് വലിയ വാർത്ത ആയി മാറിയിരുന്നു. ഇതിന്റെ ആദ്യ ഭാഗം മറ്റു ഭാഷകളിലേക്ക് പുനർനിർമ്മിക്കുന്നതിനും കോടതിയുടെ വിലക്ക് വന്നിരുന്നു. കൊല്ലം ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ആയ കെ വി ജയകുമാർ ആണ് കഴിഞ്ഞ വർഷം ജൂലൈയിൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ചിത്രത്തിന്റെ മൂലകഥ എഴുതിയ തനിക്കു ക്രെഡിറ്റോ പ്രതിഫലമോ തന്നില്ലെന്നു ചൂണ്ടി കാണിച്ചു കൊല്ലം മുഖത്തല സ്വദേശിയായ രജനി ഭവനിൽ രാജീവ് ഫെർണാണ്ടസ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ ഉത്തരവ് വന്നത്.

എന്നാൽ ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഈ കേസ് തള്ളി കളഞ്ഞിരിക്കുകയാണ് കോടതി. ഇതിന്റെ കഥ സംവിധായകൻ ലോകേഷിന്റെ തന്നെയാണെന്ന് കോടതിക്ക് ബോധ്യമായതോടെയാണ് കേസ് തള്ളിയത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്, ഇതിന്റെ രണ്ടാം ഭാഗം എന്നിവ ഇനി തടസ്സങ്ങൾ ഇല്ലാതെ അണിയറ പ്രവർത്തകർക്ക് മുന്നോട്ടു കൊണ്ട് പോകാം. 2004 ഇൽ തമിഴ്‌നാട്ടിലെ പുഴൽ ജയിലിൽ കഴിഞ്ഞ രാജീവ്, ആ സമയത്തെ അനുഭവങ്ങൾ ഒരു കഥയായി എഴുതിയിരുന്നു എന്നും, പിന്നീട് ഹോട്ടൽ മാനേജർ ആയി ജോലി ചെയ്യവേ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ എസ് ആർ പ്രഭുവിനെ പരിചയപ്പെടുകയും അദ്ദേഹത്തിന് സ്ക്രിപ്റ്റ് കൈമാറുകയും ചെയ്തു എന്നാണ് അവകാശപ്പെട്ടത്. തനിക്കു നാല് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും രാജീവ് ആവശ്യപ്പെട്ടിരുന്നു.

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

1 day ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

3 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

3 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

6 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

6 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

7 days ago

This website uses cookies.