പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ പ്രിയദർശൻ ഒരുക്കുന്ന കൊറോണ പേപ്പേഴ്‌സ് തീയറ്ററുകളിൽ എത്തുന്നു.പ്രിയദർശൻ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന് കൊറോണ പേപ്പർസിലൂടെ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷിക്കാം. പ്രിയദർശൻ മേക്കിങ് സ്റ്റൈലിൽ നിന്ന് ഒരല്പം വ്യത്യാസമാണ് ട്രെയിലറിൽ ഉടനീളം കാണുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ഗായത്രി ശങ്കർ, മണിയൻ പിള്ള രാജു, ശ്രീധന്യ, മേനക സുരേഷ് കുമാർ, ബിജു പാപ്പാൻ, നന്ദു പൊതുവാൾ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷെയ്ൻ നിഗം ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്സ്. ഫോർ ഫ്രെയിംസിന്റെ നിർമ്മാണത്തിലെ ആദ്യ ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ശ്രീ ഗണേഷാണ്. ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൻറെ ട്രെയിലറിന് മികച്ച അഭിപ്രായം സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നു. കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട മേക്കിങ് വീഡിയോയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഭിനേതാക്കൾക്ക് നിർദേശം നൽകുകയും സെറ്റിലിരുന്ന് എഴുത്തുപരിപാടികളിൽ ഏർപ്പെടുകയും ചെയ്യുന്ന സംവിധായകൻ പ്രിയദർശനെ വീഡിയോയിൽ കാണാം. ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് മേക്കിങ് വീഡിയോ തയ്യാറാക്കിയത്.
ദിവാകര്‍ എസ് മണി ആണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഷാനവാസ് ഷാജഹാന്‍, സജി എന്നിവരാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.