മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി പ്രഖ്യാപിക്കപ്പെട്ട ബിഗ് ബജറ്റ് ചരിത്ര ചിത്രം ആണ് മാമാങ്കം. എന്നാൽ ഇപ്പോൾ ഈ ചിത്രം വലിയ വിവാദ കുരുക്കിൽ ആണ്. സംവിധായകനും നിർമ്മാതാവും തമ്മിൽ ഉള്ള പ്രശ്നം ഇപ്പോൾ തെരുവിൽ വരെയെത്തി എന്നു പറയേണ്ടി വരും. സംവിധായകൻ സജീവ് പിള്ളയെ ചിത്രത്തിൽ നിന്ന് നീക്കിയ നിർമ്മാതാവ് ഗുണ്ടകളെ വിട്ടു തന്നെ അപായപ്പെടുത്താനും ശ്രമിക്കുന്നു എന്നു സംവിധായകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി കഴിഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി ആണ്. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ വലിയ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു. ട്വീറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടി ഈ കാര്യം തുറന്നു പറയുന്നത്.
കഴിഞ്ഞ വർഷം താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച തിരകഥകളിൽ ഒന്നാണ് മാമാങ്കം എന്നും അന്തർദേശീയ തലത്തിൽ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട് എന്നും റസൂൽ പൂക്കുട്ടി പറയുന്നു. എന്നാൽ അത്തരമൊരു സിനിമ ഇത്തരത്തിൽ വിവാദം സൃഷ്ട്ടിച്ചു അവസാനിച്ചതിൽ സങ്കടമുണ്ടെന്നും റസൂൽ പൂക്കുട്ടി തന്റെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു. മാമാങ്കത്തില്‍ നിന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ യുവനടന്‍ ധ്രുവിനെ മാറ്റിയത് വൻ വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെ ആണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി ഒഴിവാക്കിയത്. ചിത്രത്തിന്റെ പല സാങ്കേതിക പ്രവർത്തകരെ വരെ ഇങ്ങനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിർമ്മാതാവ് മാറ്റിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. എന്നാൽ ഇപ്പോൾ ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ ആണ് വേണു കുന്നപ്പിള്ളി ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.