യുവ നായികാ താരം അനിഖ സുരേന്ദ്രൻ നായികാ വേഷം ചെയ്യുന്ന ഓ മൈ ഡാർലിംഗ് എന്ന മലയാള ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മെൽവിൻ ബാബു നായകനായി എത്തിയ ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒരു റൊമാന്റിക് ഡ്രാമ എന്ന നിലയിൽ പുറത്ത് വന്ന ഈ ചിത്രം, വളരെ പ്രസക്തമായ ചില വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട് എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. മലയാളത്തിൽ ഇതിനു മുൻപ് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഡിനൈൽ സിൻഡ്രം എന്ന രോഗാവസ്ഥയെയും മാനസിക നിലയെയും ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ ആണ്. ഈ ചിത്രം വളരെ രസകരമായ ഒരു മാനസികാവസ്ഥയെ കുറിച്ചാണ് ജനങ്ങളോട് സംസാരിക്കുന്നതെന്നും, കൗമാര പ്രായം മുതൽ ആരംഭിക്കുന്ന, മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉള്ള ഒരു രോഗാവസ്ഥയാണ് ഇതെന്നും ശൈലേഷ്യ പറയുന്നു.
https://www.instagram.com/p/CpKqIMQrGyP/
പല ചിത്രങ്ങളും പലതരം അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ, ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് അങ്ങനെയുള്ള കഥാപാത്രങ്ങളെ ഉണ്ടാക്കുന്നതെന്നും, എന്നാൽ ഈ ചിത്രം ആ കാര്യത്തിൽ വേറിട്ട് നിൽക്കുന്നുണ്ട് എന്നും അവർ കൂട്ടിച്ചേർക്കുന്നു. മനുഷ്യൻ്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ ‘ഡിനയൽ’ വളരെ മനോഹരമായി ഓ മൈ ഡാർലിംഗിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ എല്ലാവരും ഈ ചിത്രം കാണണം എന്നും ഡോക്ടർ പറയുന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി സാമുവലാണ്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് ജിനീഷ് കെ ജോയ് ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.