captain movie
ജയസൂര്യ നായകനായ ക്യാപ്റ്റൻ എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിക്കൊണ്ടു പ്രദർശനം തുടരുകയാണ്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസവുമായിരുന്ന വി പി സത്യൻ എന്ന മഹാപ്രതിഭയുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. അകാലത്തിൽ മണ്മറഞ്ഞു പോയ ഈ പ്രതിഭക്കു ഉള്ള ഒരു ട്രിബ്യുട്ട് പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്.
ഇപ്പോഴിതാ ഈ ചിത്രം കണ്ടു അഭിപ്രായം പറഞ്ഞിരിക്കുന്നത് ഇന്ത്യൻ ഫുട്ബോൾ പ്ലെയറും കേരളത്തിന്റെ താരവുമായ സി കെ വിനീത് ആണ്. ഈ ചിത്രം കണ്ടു വികാരാധീനനായി ആണ് സി കെ വിനീത് പ്രതികരിച്ചത്. ചിത്രം കണ്ടപ്പോൾ വി പി സത്യനെ കുറിച്ചോർത്തു ഒരുപാട് സങ്കടം ആയി എന്നാണ് സി കെ വിനീത് പ്രതികരിച്ചത്.
ഇതൊരു സിനിമ മാത്രം ആയി നമ്മുക്ക് കാണാൻ പറ്റില്ല എന്ന് സി കെ വിനീത് പറയുന്നു. കളിക്കളത്തിലെ തൊണ്ണൂറു മിനിട്ടിനു ശേഷമുള്ള വി പി സത്യൻ എന്ന പ്രതിഭയുടെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിൽ എത്തിച്ചത്. ഒരു ഫുട്ബോൾ പ്ലയെർ എന്ന നിലയിൽ ഗ്രൗണ്ടിന് പുറത്തുള്ള ഒരു ഫുട്ബോളറുടെ ജീവിതം, അയാൾക്ക് ഒരു പരിക്ക് വന്നു കഴിയുമ്പോൾ കടന്നു പോകുന്ന അവസ്ഥകൾ എന്നിവയെല്ലാം വളരെ മികച്ച രീതിയിൽ ജീവിതം മുന്നിൽ കാണുന്ന പോലെ ഈ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട് എന്ന് പറയുന്നു സി കെ വിനീത്. കേരളാ താരമായ റിനോ ആന്റോയും വിനീതിനൊപ്പം ചിത്രം കാണാൻ ഉണ്ടായിരുന്നു. വി പി സത്യന്റെ മാത്രമല്ല, കളിക്കിടയിൽ വെച്ച് ജീവിതം നഷ്ട്ടപെട്ടു പോയതും അതുപോലെ പ്രതിഭ ഉണ്ടായിട്ടും ഒന്നുമാവാൻ പറ്റാതെ പോയതുമായ ഒട്ടേറെ കളിക്കാർ ഉണ്ടായിട്ടുണ്ട്. അവർക്കെല്ലാം വേണ്ടിയുള്ള ഒരു ചിത്രം കൂടിയാണ് ക്യാപ്റ്റൻ എന്നാണ് വിനീത് പറയുന്നത്.
ക്യാമറകൾ തിരിക്കേണ്ടത് തന്നെ പോലുള്ള ഇപ്പോൾ പൊട്ടി മുളച്ച കളിക്കാരുടെ മുഖത്തേക്ക് അല്ലെന്നും, വിസ്‌മൃതിയിൽ ആഴ്ന്നു പോയ , ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് സംഭാവനകൾ നൽകിയ പ്രതിഭകളുടെ ജീവിതത്തിലേക്ക് ആണെന്നും വിനീത് പ്രതികരിച്ചു. അവരുടെ ജീവിതം ആളുകൾ അറിയണമെന്നും അതുപോലെ തന്നെ അവരുടെ ജീവിതമാണ് നമ്മൾ ആഘോഷിക്കേണ്ടത് എന്നും വിനീത് പറയുന്നു. അതിനുള്ള അർഹത അവർക്കാണ് എന്നും വിനീത് തുറന്നു പറഞ്ഞു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.