ലോകേഷ് കനകരാജിന്റെ തിരക്കഥയില് രത്നകുമാര് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് ദളപതി 67. പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം സംബന്ധിക്കുന്ന ഓരോ വാര്ത്തകള്ക്കും സോഷ്യല് മീഡിയയില് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നന്പന്, ബീസ്റ്റ് എന്നീ വിജയ് ചിത്രങ്ങള്ക്ക് ശേഷം ക്യാമറമാന് മനോജ് പരമഹംസ ദളപതി 67 ക്രൂവില് ജോയിന് ചെയ്തുവെന്നാണ് പുതിയ വാര്ത്ത.
ചിത്രത്തില് ഗൗതം മേനോന് ഒരു പ്രാധന വേഷത്തില് എത്തുന്നുവെന്ന റിപ്പോര്ട്ട് നേരത്തെ വന്നിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വിജയ് ചിത്രം വാരിസിന്റെ റിലീസിന് പിന്നാലെ ഉണ്ടാകുമെന്നാണ് അണിയറപ്രവര്ത്തകര് അറിയിച്ചിരിക്കുന്നത്. ജനുവരി 12നാണ് വാരിസ് തിയേറ്ററുകളില് റിലീസ് ചെയ്യുന്നത്.
ജനുവരി ആദ്യം ചിത്രത്തിന്റെ ചിത്രീകരണം കശ്മീരില് ആരംഭിക്കുമെന്ന് നേരത്തെ വാര്ത്തകള് വന്നിരുന്നു. ആദ്യം മൂന്നാറില് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള് ചെയ്തിരുന്നെങ്കിലും പിന്നീട് മാറ്റുകായായിരുന്നു. രജനികാന്തിന്റെ ബാബ എന്ന കഥാപാത്രത്തിന് സാമ്യം തോന്നുന്ന തരത്തില് മധ്യവയസ്തനായ ഒരു ഗാങ്സ്റ്ററിന്റെ വേഷത്തിലാകും വിജയ് എത്തുകയെന്നാണ് സൂചന. ചിത്രത്തില് നടന് നിവിന് പോളിയാകും വില്ലനെന്നും സൂചനകളുണ്ട്.
തെന്നിന്ത്യന് താരം തൃഷ, ബോളിവുഡില് നിന്നും സഞ്ജയ് ദത്ത്, മലയാളത്തില് നിന്നും യുവ നടന് മാത്യൂസ് തോമസ് എന്നിവരും ഉണ്ടെന്നാണ് റിപ്പോര്ട്ട്, സിവര് സ്ക്രീന് സ്റ്റുഡിയോ നിര്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ലോകേഷ് കനകരാജും രത്നകുമാറും ചേര്ന്നാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.