മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഇപ്പോൾ വമ്പൻ ചിത്രങ്ങളുടെയാണ് ഭാഗമായിക്കൊണ്ടിരിക്കുന്നതു. അത്തരത്തിലൊരു ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കള്ളന്മാരിലെ ഇതിഹാസമെന്നു ഐതിഹ്യമാലയിൽ പറയുന്ന കായംകുളം കൊച്ചുണ്ണിയെന്ന കള്ളന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. അമല പോൾ ആണ് ഈ ചിത്രത്തിലെ നായിക. സെപ്തംബർ ഒന്നാം തീയതി മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്തരായ ടെക്നിഷ്യൻസ് ആണ് ജോലി ചെയ്യാൻ പോകുന്നത്. പ്രശസ്ത ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ ആയിരിക്കും കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി കാമറ ചലിപ്പിക്കുക എന്നതാണ് ഇപ്പോൾ വരുന്ന വാർത്തകൾ.
ബോളിവുഡിലെ വമ്പൻ ചിത്രങ്ങൾക്കു വേണ്ടി കാമറ ചലിപ്പിച്ചിട്ടുള്ള പ്രധാൻ, ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും വമ്പൻ ചിത്രങ്ങൾക്ക് വേണ്ടി കാമറ ചലിപ്പിച്ചിട്ടുണ്ട്. ദേവദാസ്, രംഗ് ദേ ബസന്തി എന്നിവയൊക്കെ അതിൽ ചിലതാണ്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ടൈഗർ ഷെറോഫ് ചിത്രം ബാഗിയാണ് പ്രധാൻ അവസാനമായി കാമറ ചലിപ്പിച്ച ചിത്രം. ഹോമിങ് പീജിയൻസ് എന്ന ചിത്രത്തിലാണ് പ്രധാൻ ഇപ്പോൾ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി അടുത്ത വര്ഷം ഏപ്രിലിൽ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. ഗോപി സുന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.