ഹാപ്പി വെഡ്ഡിംഗ് എന്ന വിജയ ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനത്തിൽ ഒരുങ്ങിയ ചങ്ക്‌സ് ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒന്നാമത്. റീലീസ് ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴാണ് ചിത്രം മുതൽമുടക്കിന്റെ ആറിരട്ടി നേടി ബോക്സ് ഓഫീസ് ഹിറ്റായത്.
ആഗസ്റ്റ് നാലിന് പുറത്തിറങ്ങിയ ചങ്ക്‌സിന്റെ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടത് സംവിധായകൻ തന്നെയാണ്.
റിലീസ് ചെയ്ത ആദ്യ വാരം തന്നെ ഏറെ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു ചങ്ക്‌സിന് ലഭിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധത നിരൂപകരാലും പ്രേക്ഷകരിലെ ഒരു വിഭാഗവും എടുത്ത് പറഞ്ഞ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത് വന്നത്. റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചങ്ക്‌സ് നേടിയത് 15.8 കോടിയാണ് .
റിലീസ് ചെയ്ത ആദ്യ രണ്ട് വാരം കൊണ്ട് ചങ്ക്‌സ് 13.2 കോടി നേടിയെന്നും എന്നാൽ മൂന്നാം വാരം തൊട്ട് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതാണ് കളക്ഷനെ പിന്നീടങ്ങോട്ട് ബാധിച്ചതെന്നും ഒമർ ലുലു പറഞ്ഞു.
ചുരുങ്ങിയത് 25 കോടിയെങ്കിലും കേരള ഗ്രോസ്സ് വന്നേനെ എന്നും എന്നാൽ പൈറസി ആണ് ഇതിനെ ബാധിച്ചതെന്നും മലബാർ ഏരിയയിൽ മാത്രം 8.1 കോടിയാണ് ചങ്ക്‌സ് കളക്ട് ചെയ്തതും സംവിധായകൻ ഒമർ ലുലു കൂട്ടിച്ചേർത്തു.
ഒരു മാസം പിന്നിടുമ്പോൾ ചങ്ക്‌സിന്റെ ആഗോള കളക്ഷൻ 21.3 കോടിയാണ്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെ ചിത്രത്തിന്റെ ആകെ ബഡ്‌ജറ്റ് 3.5 കോടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്.അപ്പോൾ ചിത്രം നിർമാതാവിന് നേടിക്കൊടുത്ത ലാഭം ആറിരട്ടിയാണ്
ഹണി റോസ്, ധർമജൻ, ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ് പ്രധാനതാരങ്ങളായി എത്തിയത്‍. സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ.
പാവാട എന്ന ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിച്ച ചിത്രം നിര്‍മിച്ചത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.