[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിൽ ചങ്ക്‌സിന്റെ പടയോട്ടം; ഒമർ ലുലുവിന്റെ ചങ്ക്‌സ് യുവഹൃദയങ്ങൾ ഏറ്റെടുക്കുന്നു.!

ഈ വെള്ളിയാഴ്ച കേരളത്തിൽ പ്രദർശനം ആരംഭിച്ച ചിത്രമാണ് ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്. ബാലു വർഗീസ് , വിശാഖ് നായർ , ധർമജൻ ബോൾഗാട്ടി , ഗണപതി, ഹണി റോസ്,മറീന മൈക്കൽ , സിദ്ദിഖ്, ലാൽ , ഷമ്മി തിലകൻ, ഹാരിഷ് കണാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഒരു പറ്റം എഞ്ചിനീറിംഗ് വിദ്യാർത്ഥികളുടെ രസകരമായ കഥയാണ് പറയുന്നത്. കോളേജ് ലൈഫും പ്രണയവും തമാശകളുമായി ഒരടിപൊളി എന്റെർറ്റൈനെർ തന്നെയാണ് ഒമർ ലുലു ഇത്തവണ ഒരുക്കിയിരിക്കുന്നത്. യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ലക്‌ഷ്യം വെച്ച ഒരുക്കിയ ഈ ചിത്രം അവരെ പൂർണ്ണമായും രസിപ്പിക്കുന്നതിൽ വിജയം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സംവിധായകൻ ഒമർ ലുലു തന്നെ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം ഈ ചിത്രം ആദ്യത്തെ രണ്ടു ദിവസം കൊണ്ട് തന്നെ ഏകദേശം മൂന്നു കോടിയോളം രൂപ കേരളത്തിൽ നിന്ന് മാത്രം നേടി കഴിഞ്ഞിട്ടുണ്ട്. ആദ്യ ദിനം ഒന്നര കോടിക്കടുത്തു കളക്ഷൻ നേടിയ ഈ ചിത്രം രണ്ടാം ദിനം ഒരു കോടി അറുപത്തി നാലു ലക്ഷം ആണ് നേടിയത്.

വലിയ താര ബാഹുല്യമില്ലാത്ത ഒരു കൊച്ചു ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്ന്ന ഓപ്പണിങ് ആണ് ചങ്ക്‌സ് നേടിയിരിക്കുന്നത് എന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. ഈ വര്ഷം വന്ന മലയാള സിനിമകൾ നേടിയ മികച്ച ആദ്യ ദിന കളക്ഷൻ നോക്കിയാലും ആ ലിസ്റ്റിൽ ചങ്ക്‌സിനു സ്ഥാനമുണ്ടാകും.

വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് തമാശകളും അടിപൊളി ഗാനങ്ങളും, കളർ ഫുൾ ആയ ദൃശ്യങ്ങളും അതിനൊപ്പം ആവേശം നിറക്കുന്ന ട്വിസ്റ്റുകളും നിറഞ്ഞ ഈ ചിത്രം കേരളത്തിലെ യുവ ഹൃദയങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിച്ചു കഴിഞ്ഞു. അവർ ഈ ചിത്രം കൂട്ടുകാരോടൊപ്പം പോയി അടിച്ചു പൊളിച്ചു ആഘോഷമായാണ് കാണുന്നത്. ജോസഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കുടം എന്നീ മൂന്നു പേർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

അഭിനയത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മോഹനലാലത്തം

സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…

1 week ago

നടി ശ്രിന്ദ സംവിധായികയാവുന്നു; നിർമ്മാണം അൻവർ റഷീദ്

പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…

1 week ago

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

2 weeks ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

2 weeks ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

2 weeks ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

2 weeks ago

This website uses cookies.