[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാള സിനിമയിലെ ആദ്യത്തെ വനിതാ പി.ആര്‍.ഒ. ‘മഞ്ജു ഗോപിനാഥ്’

ഒരുപക്ഷെ നമ്മൾ ഒരുപാട് കേട്ടിട്ടില്ലെങ്കിലും അല്ലെങ്കിൽ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ ഒരുപാട് കടന്നു വരാറില്ലെങ്കിലും എല്ലാ സിനിമകളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് പി ആർ ഓ. സിനിമയുടെ തുടക്കം മുതൽ റിലീസിംഗ് കഴിഞു പോലും തുടരുന്ന ജോലിയാണ് ഇവരുടേത്. ഇവർക്ക് അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന് മലയാള സിനിമ പ്രവർത്തകർ തന്നെ ആലോചിക്കേണ്ട ഒരു കാര്യമാണ്. വർഷത്തിലേറെയായി ആണുങ്ങൾ വാഴുന്ന മലയാള സിനിമയിലെ പി ആർ ഓ കളുടെ കൂട്ടത്തിലേക്കും ഒരു വനിതാ സാന്നിധ്യം കൂടി കടന്നു വന്നിരിക്കുകയാണ്. മാധ്യമ പ്രവർത്തകയായി ജീവിതം തുടങ്ങി ഒടുവിലിപ്പോൾ സിനിമയിൽ എത്തപ്പെട്ട മഞ്ജു ഗോപിനാഥ് ആണ് മലയാള സിനിമയിലെ ആദ്യത്തെ വനിതാ പി ആർ ഓ. മെഗാ സ്റ്റാർ മമ്മൂട്ടിയുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മഞ്ജു. അദ്ദേഹത്തെ എഫ് എം വഴി അഭിമുഖം ചെയ്യാൻ മഞ്ജുവിന് ലഭിച്ച അവസരമാണ് ആ സൗഹൃദത്തിലേക്കു വഴി തുറന്നതു. മമ്മൂട്ടിയുടെ നിർദേശങ്ങളും ഉപദേശങ്ങളും മഞ്ജുവിന് എന്നും തുണയായിട്ടും ഉണ്ട്.

ആദ്യം പത്ര മാധ്യമത്തിലും പിന്നീട് എഫ് എം റേഡിയോയിലും അതിനു ശേഷം ടെലിവിഷൻ രംഗത്തും ജോലി ചെയ്ത പരിചയ സമ്പത്തുണ്ട് മഞ്ജുവിന്. ചാനലിൽ ജോലി ചെയ്തപ്പോൾ ആണ് സിനിമയെ പറ്റി മഞ്ജു കൂടുതൽ അറിയുന്നതും പഠിക്കുന്നതും. അങ്ങനെയാണ് ചെറിയ സിനിമകൾക്കു നല്ല പ്രമോഷണര്മാരുടെ കുറവുണ്ടെന്നു മനസ്സിലാക്കിയതും ചെറിയ സിനിമകൾ പ്രമോട്ട് ചെയ്യാൻ തുടങ്ങിയതും.

ഹിപ്പോ പ്രൊമോഷൻസ് എന്നൊരു ബാനർ ഉണ്ടാക്കുകയും മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പ് പോലത്തെ ചിത്രങ്ങൾ പ്രൊമോട്ട് ചെയ്തു മുന്നോട്ടു നീങ്ങുകയും ചെയ്തു മഞ്ജു. അതിനു ശേഷം ദി ലാസ്‌റ് സപ്പർ എന്ന സിനിമക്കും ഗോപി സുന്ദറിന്റെ മ്യൂസിക് ലോഞ്ചിനും നടത്തിയ പ്രൊമോഷൻ മഞ്ജുവിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ആവുകയും ചെയ്തു. അതിനു ശേഷം കുറെയേറെ ചിത്രങ്ങൾ മഞ്ജു ചെയ്തു.

നിതിൻ രഞ്ജി പണിക്കരുടെ മമ്മൂട്ടി ചിത്രമായ കസബ, ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രമായ വൈറ്റ് എന്നിവയിലൂടെ ഒഫീഷ്യൽ ആയി മഞ്ജു പി ആർ എ സ്ഥാനം ഏറ്റെടുത്തു.

പിന്നീട് മഞ്ജു ഓലപ്പീപ്പി , തോപ്പിൽ ജോപ്പൻ, സഖാവ്, ടേക്ക് ഓഫ്, വീരം, അച്ചായൻസ്, തുടങ്ങി നാൽപ്പത്തി അഞ്ചോളം മലയാളം സിനിമകളുടെ ഭാഗമായി മാറി.സർവോപരി പാലക്കാരൻ , ആദം ജോൺ, പുള്ളിക്കാരൻ സ്റ്റാറാ, തൃശ്ശിവപേരൂർ ക്ലിപ്തം, തരംഗം, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമാണ് മഞ്ജു.

ഇപ്പോൾ പി ആർ ഓ യൂണിയന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് മഞ്ജു. പി ആർ ഓ മാർക്ക് വേണ്ടി ഒരു വെബ്സൈറ്റ് തുടങ്ങുന്ന കാര്യവും മഞ്ജുവിന്റെ ചിന്തയിൽ ഉണ്ട്. ഏതായാലും മഞ്ജു നേടുന്ന ഈ വിജയം സ്ത്രീകളുടെ കരുത്തിന്റെയും കഴിവിനെയും വിജയമാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.