പ്രശസ്ത മലയാള താരം ജോജു ജോർജ് നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലർ റോഡ് മൂവി ആയാണ് ഒരുക്കിയിരിക്കുന്നത്. നിമിഷ സജയൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഈ വരുന്ന ഡിസംബർ ആറാം തീയതി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തമിഴ് പതിപ്പും അന്ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇതിന്റെ തമിഴ് പതിപ്പ് മലയാളം വേർഷന്റെ തമിഴ് ഡബ്ബിങ് അല്ല എന്നും തമിഴിലേക്ക് റീമേക് ചെയ്തിരിക്കുകയാണ് എന്നും അണിയറപ്രവർത്തകർ അറിയിച്ചു.
അല്ലി എന്നാണ് ഇതിന്റെ തമിഴ് റീമേക് പതിപ്പിന്റെ പേര്. ജോജുവും നിമിഷയും തന്നെ അഭിനയിച്ച ഈ തമിഴ് പതിപ്പിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ആയ കാർത്തിക് സുബ്ബരാജ് ആണ്. നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഈ ചിത്രം സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. ജോജു ജോർജ് തന്നെയാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് നിർമ്മിച്ചിരിക്കുന്നതും. ഇതിനു മുൻപ് സൂപ്പർ ഹിറ്റായ ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലും നിർമ്മാതാവ് എന്ന നിലയിൽ ജോജുവിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.
ചോലയിലെ പ്രകടനം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നിമിഷ നേടിയെടുത്തത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഗംഭീര പ്രശംസ നേടിയെടുത്ത ഈ ചിത്രം ജോജു എന്ന നടന്റെ കരിയറിലെ ഒരു പൊൻതൂവൽ ആയി തീരും എന്നാണ് പ്രതീക്ഷ. കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയതിനൊപ്പം അദ്ദേഹം സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിൽ ജോജുവിന് ഒരു നിർണ്ണായക വേഷം നൽകുകയും ചെയ്തു. അടുത്ത വർഷമാണ് ഈ ചിത്രം റിലീസിന് എത്തുകയുള്ളൂ. ജോജു അഭിനയിച്ച മറ്റൊരു ചിത്രമായ വലിയ പെരുന്നാളും അടുത്ത മാസം റിലീസിന് എത്തും. ഏതായാലും 2019 ജോജുവിന് ഒരു ഗംഭീര വർഷമായി മാറുകയാണ്. ജോസഫിലെ പ്രകടനത്തിനു ജോജുവിന് ദേശീയ അംഗീകാരം ലഭിച്ചതും ഈ വർഷമാണ്.
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
This website uses cookies.