കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചു കൊണ്ടും അതേ സമയം ആവേശം കൊള്ളിച്ചു കൊണ്ടും എത്തിയ പ്രഖ്യാപനം ആയിരുന്നു ആർ എസ് വിമൽ ഒരുക്കുന്ന മഹാവീർ കർണ്ണയിൽ ചിയാൻ വിക്രം നായകൻ ആയി എത്തുന്നു എന്നുള്ളത്. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രത്തിൽ ആദ്യം നായക വേഷം ചെയ്യും എന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഏതായാലും ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ വിക്രമിനെ നായകനാക്കി ഈ പ്രൊജക്റ്റ് അനൗൺസ് ചെയ്തിരിക്കുകയാണ്. മുന്നൂറു കോടി രൂപ ബഡ്ജറ്റിൽ ചെയ്യുന്ന ഈ ചിത്രം ഹിന്ദിയിൽ ആണ് ആദ്യം ഒരുക്കുക. അതിനോടൊപ്പം മറ്റു ഭാഷകളിൽ കൂടി ഇറക്കാൻ ആണ് പ്ലാൻ. ഇന്ത്യൻ സിനിമയിലെ മറ്റു പ്രശസ്ത നടന്മാരോടൊപ്പം വിദേശത്തു നിന്നുള്ള സാങ്കേതിക പ്രവർത്തകരും ജോലി ചെയ്യുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കാൻ പോകുന്നത് യുണൈറ്റഡ് ഫിലിം കിങ്ഡം ന്യൂ യോർക്ക് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ വിക്രമിന്റെ ലുക്ക് പുറത്തു വന്നിരിക്കുകയാണ്.
2018 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന മഹാവീർ കർണ്ണ 2019 ഡിസംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ്. പൃഥ്വിരാജ് ഈ പ്രോജെക്ടിൽ നിന്ന് പിന്മാറിയത് ആണോ അതോ ഇനി ഇതിന്റെ മലയാളം പതിപ്പിൽ പൃഥ്വിരാജ് അഭിനയിക്കുമോ എന്നൊക്കെയുള്ള സംശയങ്ങൾ ഉയർത്തുന്നുണ്ട് ആരാധകർ. ഏതായാലും വിക്രമും ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. വിക്രമിന്റെ സ്കെച്ച് എന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. അതിനു ശേഷം ധ്രുവ നച്ചതിരം, സാമി 2 എന്നീ ചിത്രങ്ങളും വിക്രം നായകനായി തീയേറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.