കഴിഞ്ഞ വർഷം റിലീസ് ചെയ്ത മെഗാ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ തമിഴ് ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം. ഉലകനായകൻ കമൽ ഹാസൻ നായകനായി എത്തിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും, അഥിതി വേഷത്തിൽ സൂര്യയും അഭിനയിച്ചു. തന്റെ മുൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി, വിക്രത്തിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടി ലോകേഷ് കനകരാജ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഈ യൂണിവേഴ്സിലേക്ക് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കൂടി വരികയാണെന്ന വാർത്തകളാണ് വരുന്നത്. കമൽ ഹാസൻ, സൂര്യ എന്നിവർക്കൊപ്പം വിക്രം 2 എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷവുമായി ലോകേഷ് ചിയാൻ വിക്രമിനെ സമീപിച്ചു എന്ന വാർത്തകളാണ് വരുന്നത്. നേരത്തെ വിക്രമിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന വില്ലൻ കഥാപാത്രമാകാൻ ലോകേഷ് ആദ്യം ക്ഷണിച്ചത് ചിയാൻ വിക്രമിനെ ആണ്.
എന്നാൽ വളരെ ചെറിയ കഥാപാത്രമാണ് അതെന്നത് കൊണ്ട് വിക്രം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ദളപതി 67 ഇൽ ഇപ്പോൾ അർജുൻ അവതരിപ്പിക്കുന്ന വേഷത്തിലേക്ക് ചിയാൻ വിക്രമിനെ പരിഗണിച്ചിരുന്നു. ആ കഥാപാത്രവും ചെറുതായത് കൊണ്ടാണ് വിക്രം വേണ്ടെന്ന് വെച്ചതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഏതായാലും വിക്രം 2 ഇൽ ഒരു വലിയ കഥാപാത്രം തന്നെയാണ് ലോകേഷ് ചിയാന് വേണ്ടി കാത്തു വെച്ചിരിക്കുന്നതെന്നാണ് സൂചന. മാസ്റ്ററിനു ശേഷം ലോകേഷ് വിജയ്‌യെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രവും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.